ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ 3 ദിവസം നിരവധി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.
അതിൽ ഭൂരിഭാഗവും ഐ.എൽ.ഐ (ഇൻഫ്ലുവൻസ ലൈക്ക് ഇൽനസ് ) ഇൻഫ്ലുവൻസ പോലുള്ള അസുഖമാണ് .
സാധാരണ കോവിഡ് രോഗ ബാധിതരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഇവരിൽ കാണാൻ കഴിയുന്നില്ല എന്നത് ഇവരിൽ ചികിൽസാ രംഗത്ത് ഉയർത്തുന്നത് വൻ വെല്ലുവിളി ആണ്.
അതേ സമയം ,ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ഉയരുന്നുണ്ട്.
നഗരത്തിൽ ഇന്നലെ 8 പേർ കോവിഡ് ബാധിച് മരിച്ചു.17 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു .
31,39, 58, 57, 68 വയസുള്ള അഞ്ച് പുരുഷന്മാരും 40,74,65 വയസുള്ള സ്ത്രീകളുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 52 ആയി.
നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം844 ആയി.
408 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ 14 പേർ രോഗമുക്തി നേടി. ഇതോടെരോഗമുക്തി നേടിയവരുടെ എണ്ണം 384 ആയി
അസുഖം സ്ഥിരീകരിച്ചവരിൽ 5 പേർ പുറത്തുനിന്നും വന്നവരാണ്.
3 പേർ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ വീതം ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്
17 പേരിൽ 5 പേരുടെ കോൺടാക്ട്
വിവരങ്ങൾ ലഭ്യമായിട്ടില്ല .ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു.
ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 3 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ് രോഗം പിടിപെട്ടിട്ടുള്ളത്.
ഇതിൽ ഒരാൾ രോഗിയുടെ സെക്കന്ററി കോൺടാക്ട് ആണ്.
4 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ്നേ തുടർന്ന് കോവിഡ് ടെസ്റ്റ്ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്. എല്ലാവരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു.
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ
കേസുകൾ ഒന്നും റിപ്പോർട്ട്
ചെയ്തിട്ടില്ല.