ലോക്ക് ഡൗൺ കാലത്ത് സൗഹൃദത്തിന്റെ പുതിയ തലം സൃഷ്ടിച്ച് “ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും”എന്ന ഫേസ്ബുക് കൂട്ടായ്മ.

ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും(CLKM). ഈ ചെറിയ ലോകത്തു കുരുത്തം കെട്ട മനുഷ്യരാണു നമ്മൾ എല്ലാവരും. ചെറിയ കുരുത്തേടുകൾ ഇല്ലാത്തതായി ആരും ഉണ്ടാകില്ല. എന്നാൽ ഈ ലോക്ഡൗൺ കാലത്തു ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും എന്ന ഒരു സൗഹൃദ ഗ്രൂപ്പ് തുടങ്ങിയതിനു പിന്നിൽ ഒരു വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ആണ്. അവിടെ ഉണ്ടായ ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ഗ്രൂപ്പ് തുടങ്ങാൻ രഞ്ജൂ അനു എന്ന യുവതി തീരുമാനിച്ചത്. അതിനെ കുറിച്ച്  രെഞ്ചു അനുവിന്റെ വാക്കുകളിലൂടെ

“സൗഹൃദം മുന്നിൽ കണ്ടുകൊണ്ടും അതിലുപരി സ്വയം പര്യാപ്തതയ്ക്കുള്ള ഒരു നല്ല പ്ലാറ്റ്ഫോം എന്ന രീതിയിൽ ആണ് ഒരു  ഗ്രൂപ്പ്‌ തുടങ്ങണം എന്ന ആശയം മുന്നോട്ടു വന്നത്. അധികമൊന്നും പ്രതീക്ഷിക്കാതെ സുഹൃത്തുക്കളും അവരുടെ അറിയുന്ന സുഹൃത്തുക്കളെയും ആയിരുന്നു ആദ്യം  ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്.  എന്നാൽ ലോക്ക് ഡൌൺ സമയം ആയതിനാൽ ഒരുപാട് അംഗങ്ങൾ ജോയിൻ ചെയ്തു ഒട്ടനവധി പ്രമുഖരും പോലീസ് സേനയിൽ നിന്നുള്ളവരും അംഗങ്ങളായി. എല്ലാവർക്കും അവവരുടെതായ മേഘലകൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ ഉള്ള ഒരു പൊതുവേദിയാകണം ഈ ഗ്രൂപ്പ്. അത്  തൊഴിൽ സംരംഭങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, കലാപ്രകടനങ്ങൾ തുടങ്ങി എല്ലാത്തിനും പ്രയോജനപ്പെടുത്താവുന്ന ഒരു പ്ലാറ്റ്ഫോം ആയി മാറി. ഇവിടെ ഒരുപാട് കലാകാരന്മാർ ലൈവായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മുന്നോട്ട് വന്നു അതുപോലെ തന്നെ തൊഴിൽ സംരംഭങ്ങൾ, കൃഷി എന്നിവയുടെ വിപണനവും മറ്റും ഗ്രൂപ്പ് വഴി നടത്താനും കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്റെ പിന്തുണയൊടെ പല രോഗികൾക്കും ബ്ലഡ് എത്രയും പെട്ടെന്ന് നൽക്കുവാനും ചികിത്സ സഹായം പോലുള്ള കാര്യങ്ങളിലും വളരെ പ്രധാന്യം ഈ ഗ്രൂപ്പ് കൊടുക്കുന്നുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം ശ്രുതിൻ എന്ന സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ്. ഒരു അംഗം ഇട്ട പോസ്റ്റിൽ നിന്നും ഒരു വലിയ ക്യാമ്പയിൻ തന്നെ തുടങ്ങുകയായി അതു ഗ്രൂപ്പ് എറ്റെടുക്കുകയും എറണാകുളം രാജഗിരി ഹോസ്പിറ്റലിൽ കഴിയുന്ന ആ സഹോദരന്റെ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ സുഖം പ്രാപിച്ചു വരുന്നതു ഗ്രൂപ്പിന്റെ വലിയൊരു മുതൽ കൂട്ടാണ്.

ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കണ്ടു ഗ്രൂപ്പ് അംഗങ്ങളും കേരള ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായ ജോജി ചാക്കോയും വിനോദ് കുമാറും ഗ്രൂപ്പിൽ നിന്നും ഒരു സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ യ്ക്കു ആഹ്വാനം ചെയ്തു അതിന്റെ ഫലമായി ഗ്രൂപ്പിൽ നിന്നും 120തോളം സ്ത്രി പുരുഷ ഭേദമന്യേ അംഗങ്ങൾ മുന്നോട്ടു വരുകയും അവരുടെ ഒരു കുട്ടായ്മയായി രൂപികരിക്കുകയും ചെയ്തു പ്രളയമുന്നോരുക്കത്തിന്റെ ഭാഗമായി അവർക്ക് വേണ്ട ട്രെയിനിംഗും ക്ലാസ്സുകളും പുരോഗമിക്കുന്നു. ഈ ഗ്രൂപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ മുഴുവൻ സ്ത്രികൾ ആണ് എന്നുള്ളതു. അതു ഒരു പ്രത്യേക തന്നെയാണ്, പല  ഗ്രൂപ്പുകളിലും സമാനത ഉള്ളപ്പോൾ ഇവിടെ അതിൽ നിന്നും വ്യത്യസ്ത വേണം എന്നു തോന്നി. രണ്ടു മാസം മാത്രമായ ഈ കുട്ടായ്മയ്ക്കു ഇനിയും ഒരുപാടു നല്ല കാര്യങ്ങളുമായി മുന്നോട്ട് പോകാൻ കഴിയും.”

രെഞ്ചു അനു, ലിജിമോൾ കെ ജെ, ഷീന അനിൽ, അഞ്ജു അനൂപ്,ജോസ്മിൻ പൻവാർ,ദൂഅ മുഹ്സിൻ,അഞ്ജലി ജാക്സൺ,ശ്രീ നന്ദ തുടങ്ങിയവർ ആണ് ഇപ്പോൾ ഗ്രൂപ്പിന്റെ അഡ്മിൻ പാലിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us