ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി.

ബെംഗളൂരു : രണ്ടു ലോകയുദ്ധങ്ങൾക്കു ശേഷം മനുഷ്യരാശിനേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകയുദ്ധങ്ങൾക്കു മുൻപും പിൻപുമെന്ന പോലെ കോവിഡിന് അപ്പുറവും ഇപ്പുറവുമെന്ന വിധം ചരിത്രം വിഭജിക്കപ്പെടും.

രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ രജത ജൂബിലി
ആഘോഷം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

ആരോഗ്യവിദഗ്ധർ നടത്തുന്ന കഠിനാധ്വാനമാണ് ഇന്ത്യയുടെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ പിന്നിൽ.

സൈനികരെ പോലെയാണ് ഇവർ അണിചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ വാജുഭായ് വാല,മുഖ്യമന്ത്രി യെഡിയൂരപ്പ, ഉപമുഖ്യമന്ത്രി സി.എൻ അശ്വഥാരായണ,മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ.സുധാകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായിഎട്ടിന് ഓൺലൈനായി സംഘടിപ്പിക്കുന്ന കോവിഡ് 19 ഇന്നവേഷൻ ചാലഞ്ച് ഹാക്കത്തെങ്ങും ആഘോഷങ്ങളുടെ ഭാഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts