ബെംഗളൂരു: രണ്ട് ദിവസത്തേക്ക് കൂടി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് കര്‍ണാടക.
പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൌണ്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് കര്‍ണാടക ലോക്ക് ഡൌണ്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്.
ഇന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ മാസം 19 വരെ ലോക്ക് ഡൌണ്‍ തുടരും.
ഇതുവരെ തുടരുന്ന ലോക്ക് ഡൌണ്‍ നിയമങ്ങള്‍ തന്നെ തുടരാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
തമിഴ് നാടും മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ 31 വരെ നീട്ടിയിട്ടുണ്ട്.