ബെംഗളൂരു : യു.എൻ.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ഇന്ന് നഗരത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.
ഇന്ന് രാവിലെ 11 മണിക്ക് നഗരത്തിലെ ഉപ്പാർപേട്ട് പേലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രവും ശുചീകരിച്ചു കൊണ്ടാണ് ഇന്നത്തെ നഴ്സസ് ദിനാചരണം.
മാസ്ക്ക് വിതരണവും നടത്തുന്നുണ്ട്.
പ്രവാസി കോൺഗ്രസുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടിയുടെ ഉൽഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനും ഗാന്ധി നഗർ എംഎൽഎയുമായ ദിനേഷ് ഗുണ്ടുറാവു നിർവ്വഹിക്കും.