ബെംഗളൂരു : അന്യസംസ്ഥാനത്തൊഴിലാളികൾ മടങ്ങിപ്പോകാതിരിക്കാൻ ബംഗളുരുവിൽ നിന്നുള്ളപ്രത്യേക ട്രെയിൻ സർവീസുകൾ റദ്ദാക്കി കർണാടക.
ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.
എന്നാൽ, ഈ നടപടി മൗലിക അവകാശ ലംഘനമാണെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകൾ രംഗത്തെത്തി.
സംസ്ഥാനത്തെ വിവിധ നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന ഭീതിയിൽ,അന്യസംസ്ഥാാനത്തൊഴിലാളികളോട് മടങ്ങരുതെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ 2 പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
ശമ്പളവും ഭക്ഷണവും ഉൾപ്പെടെ എല്ലാ
സൗകര്യവും ഏർപ്പെടുത്താമെന്ന ഉറപ്പിനു ശേഷവും പലായനം തുടർന്നതോടെയാണ് തീവണ്ടികൾ റദ്ദാക്കിയത്
ഞായർ, തിങ്കൾ ദിവസങ്ങളിലായി ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് 5 ട്രെയിനുകൾ ബെംഗളുരുവിൽ നിന്നു പുറപ്പെട്ടിരുന്നു.
ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്വദേശത്തേക്കു പതിനായിരക്കണക്കിനു തൊഴിലാളികൾ ആർടിസി ബസുകളി
ലും മടങ്ങുന്നുണ്ട്.
ഇതിനെ തുടർന്നുവൻകിട നിർമാണ കമ്പനി അധികൃതർ യെഡിയൂരപ്പയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്
കർണാടകയിൽ കോവിഡ് നിയന്ത്രണ വിധേയമാണെന്നും
റെഡ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ വ്യവസായ, നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ തൊഴിലാളികൾ
അനാവശ്യമായി നാട്ടിലേക്കു മടങ്ങുന്നതു നിയന്ത്രിക്കേണ്ടതുണ്ടെന്നും യെഡിയൂരപ്പ പറഞ്ഞു.
അതേസമയം, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതു പൗരാവകാശ ലംഘനമാണെന്നും താൽപര്യമുള്ളവരെ നാട്ടിലേക്കുമടങ്ങാൻ അനുവദിക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.