സഞ്ചരിക്കുന്ന സാനിറ്റൈസർ ബസിന് പിന്നാലെ,സഞ്ചരിക്കുന്ന പനി ക്ലിനിക്കുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സഞ്ചരിക്കുന്ന പനി ക്ലിനിക്കുമായി കെ.എസ്.ആർ.ടി.സി. മൈസൂരുവിലാണ് സംഭവം.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനി പരിശോധിക്കാനുള്ള ക്ലിനിക്കാണ് ബസിൽ സജ്ജീകരിച്ചത്. നഗരസഭ ഗ്രാമീണ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായി പത്ത് പനിക്ലിനിക്കുകൾ നേരത്തെ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഇവിടേക്ക് എത്താൻ പ്രയാസമാകും. അതുകൊണ്ട് ക്ലിനിക്കുമായി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുകയാണിവിടെ. കോവിഡ് രോഗബാധയുണ്ടായതിന്റെ സമീപ പ്രദേശങ്ങളിൽ രോഗലക്ഷണമുള്ളവരെ പരിശോധിക്കുകയാണ് ലക്ഷ്യം. പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെയാണ് പരിശോധിക്കുക. കോവിഡ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടർപരിശോധനക്ക് വിധേയമാക്കും. ക്ലിനിക്കിന്റെ സഞ്ചാരം മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ അഭിരാം ജി.ശങ്കർ ഫ്ളാഗോഫ് ചെയ്തു. മൈസൂരുവിലെ ഒരു…

Read More

ആശ്വാസദിനം…കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്;ബെംഗളൂരുവില്‍ പുതിയ രോഗികള്‍ ഇല്ല.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 3 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ബെംഗളൂരു ഗ്രാമ-നഗര ജില്ലയില്‍ നിന്നും ആരും ഇല്ല. ആകെ രോഗബാധിതരുടെ എണ്ണം 503 ആയി,ഇതുവരെ 18 പേര്‍ മരിച്ചു,182 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,302 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള…

Read More

കോവിഡ്-19 രോഗികൾക്കായുള്ള പ്ലാസ്മ തെറാപ്പിക്ക് തുടക്കമായി.

ബെംഗളൂരു: അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊറോണ രോഗികൾക്കായുള്ള കോൺവാലസെന്റ് പ്ലാസ്മ തെറാപ്പിക്ക് കർണാടകയിൽ ശനിയാഴ്ച്ച തുടക്കം കുറിച്ചതായി സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വിറ്ററിലൂടെ അറിയിച്ചു “ഗുരുതരാവസ്ഥയിൽ ചികത്സയിൽ ഉള്ള കോവിഡ് 19 രോഗികളുടെ ചികിത്സയിൽ തീർത്തും ആശാ വഹമായ, പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു” എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത് . “ആരോഗ്യ മന്ത്രി ശ്രീരാമുലുവും ഞാനും ചേർന്നാണ് ഈ നിർണ്ണായ പരീക്ഷണത്തിന് ഇന്ന് രാവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ തുടക്കം കുറിച്ചത് “ എന്നും…

Read More

ആശ്വാസം….ഇന്ന് രാവിലെ ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം പുതിയ കോവിഡ് 19 രോഗികളുടെ എണ്ണം 1 മാത്രം.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 1. ബെംഗളൂരു നഗരത്തില്‍  പുതിയ കേസുകള്‍  ഇല്ല. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 501  ആയി,ആകെ 18 മരണം,177 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 306 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 133 ആണ് ഇതില്‍ 49…

Read More

100 കുപ്പി മദ്യം കടത്താൻ ശ്രമിച്ചു;പിടിയിലായ പ്രതികളെ വിട്ടയക്കാൻ ഇലക്ട്രോണിക് സിറ്റി എ.സി.പി.50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം? സസ്പെൻഷൻ… വിവാദം തുടരുന്നു.

ബെംഗളൂരു: ബംഗളൂരുവിലെ പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കുമോ ? ഈ ചോദ്യത്തിന് ഒരു മാസം എങ്കിലും  ഈ നഗരത്തിൽ ജീവിച്ചവർക്ക് കൃത്യമായ ഉത്തരം ഉണ്ടായിരിക്കും. ട്രാഫിക് പോലീസ് മുതൽ മുകളിലേക്ക് ചെയ്ത് കൂട്ടാറുള്ളത് എന്താണ് എന്ന് ഏതൊരു നഗരവാസിക്കും അറിയാവുന്ന കാര്യമാണ്. ഒരു കോണ്സ്റ്റസ്റ്റബിളല്ല എ സി പി തന്നെ കൈക്കൂലി വാങ്ങിയാലോ …. അങ്ങനെയുള്ള ഒരു അഴിമതി ആരോപണം നഗരത്തിൽ കത്തിപ്പടരുകയാണ്. അനധികൃതമായി മദ്യം കടത്തിയതിന് പിടിയിലായ രണ്ടുപേരെ വിട്ടയക്കാൻ 50 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത. ഇലക്ട്രോണിക്‌സിറ്റി…

Read More

ലോക്ക് ഡൗൺ ലംഘിച്ചതിന് ഇതുവരെ പിടിച്ചെടുത്തത് 41000 വാഹനങ്ങൾ!

ബെംഗളുരു :  ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയതിനാൽ  ബെംഗളുരു സിറ്റി പൊലീസ് ഇതുവരെ പിടിച്ചെടുത്തത് 41000 വാഹനങ്ങൾ. 39000 ഇരുചക വാഹനങ്ങൾ, 1000 ഓട്ടോറിക്ഷകൾ, 1000 കാറുകൾ എന്നിവയാണ് വിവിധ സ്റ്റേഷൻ പരിധികളിലായി പിടിച്ചിട്ടിരിക്കുന്നത്. ഇനി മേയ് 3നു ശേഷമേ ഈ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളു. വാഹനങ്ങൾ പഴയ പിഴയും അടയ്ക്കണം ലോക്ഡൗൺ ലംഘിച്ചതിനുള്ള പിഴയ്ക്കു പുറമേ, നേരത്തെ എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ആ തുകയും കൂടി അടച്ചാലേ വാഹനങ്ങൾ വിട്ടു കിട്ടുകയുള്ളൂ. പിടിച്ചെടുത്ത വാഹനങ്ങളുടെ പേരിൽ ഹെൽമറ്റില്ലാതെ യാത്ര,സിഗ്നൽ ജംപിങ്, വൺവേലംഘിക്കൽ തുടങ്ങിയ മറ്റെന്തെങ്കിലും…

Read More
Click Here to Follow Us