ബെംഗളൂരു : കര്‍ണാടകയിലെ ധാര്‍വാഡിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് കൈകൾ ശുദ്ധീകരിക്കാനുള്ള സാനിറ്റൈസറുകൾ വാങ്ങുന്നവർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
എന്താണ് കാരണം എന്നല്ലേ..
ജില്ലയില്‍ മദ്യത്തിന് പകരം സാനിറ്റൈസറുകൾ ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
തിരിച്ചറിയൽ രേഖ നൽകാത്തവർക്ക് സാനിറ്റൈസറുകൾ നൽകേണ്ടെന്നാണ് ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.