ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരു വിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും കേരളത്തിൽ നിന്നുള്ള ആളുകൾ പെട്രോൾ ബോംബ് എറിയുന്ന വീഡിയോ ഉണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ തുമക്കുരുവിൽ പറഞ്ഞു. ബി.ജെ.പിയാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം പിന്നിൽ എന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. സിദ്ധരാമയ്യ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമാണ് മംഗളൂരുവിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തെ കുറിച്ച് പ്രസ്താവന ഇറക്കുമ്പോൾ കുറച്ചു കൂടി കാര്യ ഗൗരവം കാണിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാണ്…
Read MoreDay: 23 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നഗരത്തിൽ പടുകൂറ്റൻ റാലിയുമായി മുസ്ലീം സംഘടനകൾ.
ബെംഗളൂരു : പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗര റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ബെംഗളൂരുവില്‍ പതിനായിരങ്ങളെ അണിനിരത്തി സമാധാനറാലി. 35 മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഈദ്ഗാഹ് മൈതാനത്തു നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ദേശീയപതാകയേന്തി വാഹനറാലിയായി എത്തിയത്. ഇതോടെ എംജി റോഡ്, വിധാന്‍സൗധ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടകള്‍ അടച്ചിട്ട് വ്യാപാരികളും പിന്തുണയുമായെത്തി. പതിനായിരത്തിലേറെ പൊലീസുകാര്‍ സുരക്ഷയ്ക്കായി രംഗത്തുണ്ട്. ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അനുമതി…
Read Moreബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍!
ബെംഗളൂരു: ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസർ ജി. നഞ്ചുണ്ട(58) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍! കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കൂടിയാണ് ഇദ്ദേഹം. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടന് നാഗദേവനഹള്ളിയിലെ അപാര്‍ട്മെന്റിലായിരുന്നു താമസം. നഞ്ചുണ്ടന് കുറച്ച് ദിവസങ്ങളായി കോളേജില്‍ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവര്‍ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ്…
Read Moreഇന്ന് നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക;വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ വാഹന ഗതാഗതത്തെ ബാധിച്ചേക്കാം; അപ്രഖ്യാപിത ബന്ദിന് സാദ്ധ്യത എന്ന് മാധ്യമങ്ങൾ.
ബെംഗളൂരു : ഇന്ന് നഗരത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, നിരവധി സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. വിവിധ മുസ്ലീം സംഘടനകൾ ചേർന്നു നടത്തുന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പാതകളിൽ ഗതാഗതം തിരിച്ച് വിട്ടതായി അധികാരികൾ അറിയിച്ചു. കടകൾ പ്രതിഷേധിച്ച് സമരം നടത്താൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബലം പ്രയോഗിച്ച് കടകർ അടക്കാൻ ഉള്ള ശ്രമം നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. ശിവാജി നഗർ, ജയനഗർ, ജെ.സി.റോഡ്, കന്റോൺമെന്റ് ,ബന്നാർ ഘട്ട റോഡ്, ജാലഹള്ളി, പീനിയ, വിജയനഗർ,ബാട്ടാരായണപുര, കെ.ആർ. മാർക്കെറ്റ്…
Read More