ബെംഗളൂരു: ഉള്ളി വില വർധനവ്മൂലം ആളുകൾ വലഞ്ഞപ്പോൾ, ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് ഒരു മാസത്തിനുള്ളില്‍ കോടിപതിയായത്.
വായ്പയെടുത്ത് വിളവിറക്കിയ മല്ലികാര്‍ജുന കടക്കെണിയില്‍ വലയുമ്പോഴാണ് ഉള്ളിവില വർധിച്ചത്. ഉള്ളി വില 200നടുത്തെത്തിയ സമയത്ത് ഏകദേശം 240 ടണ്‍ ഉള്ളിയാണ് മല്ലികാര്‍ജുന വിപണിയിലെത്തിച്ചത്.
15 ലക്ഷം രൂപ ഇറക്കി കൃഷി നടത്തിയ ഇയാള്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാഭം ഇതിലും കൂടുതലാണ് ലഭിച്ചത്. കടങ്ങളെല്ലാം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മല്ലികാര്‍ജുന. കൂടുതല്‍ കൃഷി ഭൂമി വാങ്ങണം, കൃഷി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും മല്ലികാര്ജുനയ്ക്കുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.