മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായുള്ള മഴക്കെടുതിയില്‍ 2 പേര് മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്.
എന്നാല്‍ 2 ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, 2 ദിവസത്തേയ്ക്ക് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴ മൂലം ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ, വ്യോമഗതാഗതവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. 30 വിമാന സര്‍വീസ് റദ്ദാക്കുകയും 300 സര്‍വീസുകള്‍ വൈകിയതായുമാണ് റിപ്പോര്‍ട്ട്.
മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുർള, ചുനഭട്ടി, സയൺ, കിങ് സർക്കിൾ, തിലക് നഗർ, പരേൽ, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂർമാർഗ് തുടങ്ങി ഏറെ പ്രദേശങ്ങൾ വെള്ളത്തിലായി. ചിലയിടങ്ങളിൽ മൂന്നു മീറ്ററിലധികം ഉയരത്തിൽ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇവിടങ്ങളിൽ 100 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു.
നഗരത്തിൽ ഈ മൺസൂൺ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്. കനത്ത മഴയെതുടര്‍ന്ന്‍ മുന്‍ കരുതലെന്നോണം മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ജൂണിയർ കോളേജുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.