ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്ത ഉടമ വി.ജി. സിദ്ധാർഥയുടെ കത്തിനെക്കുറിച്ച് ‘കഫേ കോഫി ഡേ’ കമ്പനി അന്വേഷിക്കും. ഇതിനായി സി.ബി.ഐ. മുൻ ഡി.ഐ.ജി. അശോക് കുമാർ മൽഹോത്രയെ നിയോഗിച്ചു. സിദ്ധാർഥയുടെ കത്തിൽ സാമ്പത്തികബുദ്ധിമുട്ടിനെക്കുറിച്ചും ആദായനികുതി റെയ്ഡിനെക്കുറിച്ചും പരാമർശിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ നേരത്തേ രാജ്യാന്തര കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇതൊഴിവാക്കിയാണ്, സി.ബി.ഐ.യിലിരിക്കെ നിരവധി സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിച്ച മുൻ ഉദ്യോഗസ്ഥനെ കമ്പനി അന്വേഷണച്ചുമതല ഏൽപ്പിച്ചത്. ജൂലായ് 31-നാണ് സിദ്ധാർഥയെ പുഴയിൽ ചാടിമരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർഥയെ കാണാതായതിന് പിന്നാലെയാണ് കത്ത് പുറത്തായത്. കമ്പനി ഡയറക്ടർബോർഡ് അറിയാതെ ചില സാമ്പത്തിക…
Read MoreDay: 1 September 2019
സംസ്ഥാനത്ത് ഡിഫ്തീരിയ രോഗലക്ഷണം; 21 മെഡിക്കൽ വിദ്യാർത്ഥികൾ ആശുപത്രിയില്‍
ബെംഗളൂരു: സംസ്ഥാനത്ത് ഗുല്‍ബര്‍ഗയില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ 21 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ ആരംഭിച്ചെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന 110 വിദ്യാര്‍ഥികളെയും 30 ജീവനക്കാരെയും പരിശോധിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി!!
ഡെഹ്റാഡൂൺ: 485 കോടി രൂപയുടെ ബിറ്റ്കോയിൻ സ്വന്തമാക്കാൻ മലയാളി യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മലപ്പുറം വടക്കൻ പാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂർ (25) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് പത്തോളം പേർ ചേർന്ന സംഘമാണെന്നും ഇവരെല്ലാം മലയാളികൾ ആണെന്നും ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയിൽ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആർഷാദ്, യാസിൻ, റിഹാബ്, മുനീഫ് എന്നിവരാണ്…
Read Moreഗണേശോത്സവത്തെ വരവേൽക്കാൻ ഉദ്യാനനഗരമൊരുങ്ങി.
ബെംഗളൂരു:പരിസ്ഥിതിക്ക് കോട്ടമേൽപ്പിക്കാതെ വിനായക ചതുർഥി ആഘോഷത്തിനൊരുങ്ങി നഗരം. വിവിധ ക്ഷേത്രങ്ങളിലും റെസിഡൻറ്‌ഷ്യൽ അസോസിയേഷനുകളുടെ കീഴിലും ഗണേശവിഗ്രഹ നിമജ്ജനത്തിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കളിമണ്ണുകൊണ്ടും ധാന്യങ്ങൾ കൊണ്ടും നിർമിച്ച ഗണേശ വിഗ്രഹമാണ് ഇത്തവണ വിപണിയിലുള്ളത്. കഴിഞ്ഞവർഷം മുതൽ നഗരത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള വിഗ്രഹങ്ങൾ പൂർണമായി നിരോധിച്ചിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പല വലിപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ വിൽപ്പനയ്ക്കായി നിരന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിഗ്രഹങ്ങൾ എത്തിക്കുന്നത്. ധാന്യങ്ങൾ കൊണ്ടുള്ള വിഗ്രഹത്തിനാണ് ഏറെ ആവശ്യക്കാരുള്ളത്. 300 രൂപമുതലാണ്…
Read Moreയെദിയൂരപ്പ ഇങ്ങനെ പകപോക്കുമെന്ന് പ്രതീക്ഷിച്ചില്ല: ഡി.കെ.ശിവകുമാർ.
ബെംഗളൂരു:കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ വൈരാഗ്യ രാഷ്ട്രീയത്തിന് വിത്തിട്ടതായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി. കെ. ശിവകുമാർ. സഖ്യസർക്കാർ കൊണ്ടുവന്ന പദ്ധതികൾ വൈരാഗ്യ ബുദ്ധിയോടെ മുഖ്യമന്ത്രി റദ്ദാക്കുകയാണ്. ഇതിൽനിന്ന് പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. ‘ എന്റെ അടുത്ത സുഹൃത്താണ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ ശിവകുമാർ പറഞ്ഞു. യെദ്യൂരപ്പ വൈരാഗ്യത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തനിക്കെതിരേയുള്ള നീക്കങ്ങളെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ് സദാശിവ നഗറിലെ വീട്ടിൽ തടിച്ചുകൂടിയ പ്രവർത്തകരുമായി ശിവകുമാർ സംസാരിച്ചു. രാവിലെ മുതൽ അനുയായികൾ…
Read Moreഏഴിന് പ്രധാനമന്ത്രി നഗരത്തിൽ.
ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ ഏഴിന് ബെംഗളൂരുവിലെത്തും. രാജ്യത്തിന്റെ രണ്ടാമത്തെ ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് സാക്ഷ്യം വഹിക്കാനായാണ് ബെംഗളൂരുവിലെത്തുന്നത്. കർണാടകത്തിലെ മഴക്കെടുതിയും വിലയിരുത്തും. കനത്ത മഴയിലും മണ്ണിടിച്ചിലിലും 30000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. മഴക്കെടുതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കണമെന്നും അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Read More