ബെംഗളൂരു:11 എം എല്‍ എ മാര്‍ തന്റെ ഓഫീസില്‍ വന്നു കത്ത് നല്‍കിയതായി കര്‍ണാടക നിയമസഭ സ്പീക്കര്‍ കെ ആര് രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെ അമേരിക്കയില്‍ ഉള്ള മകളെ കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയതായിരുന്നു അതുകൊണ്ട് ഓഫീസില്‍ പോയില്ല ,ഓഫീസ് ജീവനക്കാന് പതിനൊന്ന് പേര് കത്ത് നല്‍കിയതായി അറിയിച്ചു അവര്‍ക്കെല്ലാം രശീത് നല്കാന് ആവശ്യപ്പെട്ടു.
ഇനി ചൊവ്വാഴ്ച്ചയെ ഓഫീസില്‍ എത്തുന്നുള്ളൂ രാജിക്കത്തുകള്‍ അന്ന് മാത്രമേ തന്റെ കയ്യില്‍ കിട്ടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ സിദ്ധരാമായ്യ സര്‍ക്കാരിലെ ഗതാഗത-അഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ആര് രാമലിംഗ റെഡ്ഡി,ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ് എന്നിവരും രാജിവയ്ക്കുന്ന എംഎല്‍എമാരില്‍ ഉള്‍പ്പെടും.
അതെ സമയം രാജരാജേശ്വരി നഗര്‍ എം എല്‍ എ മുനിരത്നായുടെ യുടെ രാജിക്കത്ത് മന്ത്രി ഡി കെ ശിവകുമാര്‍ കീറിയെറിഞ്ഞതായും വാര്‍ത്തയുണ്ട്.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന രമേഷ് ജര്‍ക്കിഹോളി അടക്കമുള്ളവരാണ് രാജി പ്രഖ്യാപനം നടത്തി സ്പീക്കറുടെ ഓഫീസിലെത്തിയത്. രാജിവയ്ക്കാനാണ് വന്നതെന്ന് സ്പീക്കര്‍ ഓഫീസിലെത്തിയ രാമലിംഗ റെഡ്ഡി എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. അല്പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. അതേസമയം സ്പീക്കര്‍ ഓഫീസില്‍ ഇല്ലെന്നാണ് വിവരം.
അടിയന്തര രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി എംഎല്‍എമാരെ കണ്ടു. എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ജയം നേടുകയും വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ തന്നെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും എന്ന അഭ്യൂഹം ശക്തമായിരുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം യെദ്യൂരിയപ്പയോട് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ന് രാവിലെയോടെയാണ് ഭരണപക്ഷത്തെ ചില എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന വിവരം കോണ്‍ഗ്രസ് ക്യാംപില്‍ തന്നെ എത്തുന്നത് എന്നാണ് സൂചന. 12 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവയ്ക്കും എന്നായിരുന്നു ആദ്യം വന്ന അഭ്യൂഹം. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവില്‍ വിദേശസന്ദര്‍ശനത്തിലാണ് മറ്റന്നാള്‍ മാത്രമേ അദ്ദേഹം ബെംഗളൂരുവില്‍ തിരിച്ചെത്തൂ എന്നാണ് അറിയുന്നത്. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഡികെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചുമതലപ്പെടുത്തിയത്.
നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചപ്പോള്‍ മുതല്‍ കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ സഭയില്‍ ന്യൂനപക്ഷമാക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ആദ്യം കര്‍ണാടകയിലും പിന്നീട് മധ്യപ്രദേശിലും ഇതേ രീതിയില്‍ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.