ബെംഗളൂരു: വിശ്വാസത്തിന്റെ പേരില്‍ അവശ്യചേരുവകൾ ചേര്‍ക്കാതെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം; കേന്ദ്ര സര്‍ക്കാരിന്റെ മിഡ് ഡേ മീല്‍ ബഹിഷ്‌കരിച്ച് സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ. സ്‌കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാത്തസംഭവത്തില്‍ അന്വേഷണം നടത്തിയവര്‍ അമ്പരന്നു. സൗജന്യ ഉച്ചഭക്ഷണം കഴിക്കാതെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ് കര്‍ണാടകയിലെ വിദ്യാര്‍ഥികളില്‍ മിക്കവരും. എന്നാല്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴികാതെ പോകുന്നതെന്താണെന്നുള്ള അന്വേഷണം ഒടുവില്‍ അവസാനിച്ചത് ഭക്ഷണത്തിന്റെ രുചിയിലായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ ആവശ്യമായ ചേരുവകളൊന്നും ചേര്‍ക്കാതെയാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്. സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ മിഡ് ഡേ മീല്‍ എന്ന പദ്ധതിയുടെ…
Read MoreDay: 2 June 2019
യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും നൽകണം!!
വാഷിങ്ടൺ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരുകൾ, അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന എല്ലാവരും വിവരങ്ങൾ കൈമാറേണ്ടി വരും. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുൻകരുതൽ പ്രക്രിയകൾ നടപ്പാക്കേണ്ടതിനാണ് പുതിയ നിയമം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാൻ ശ്രമിച്ചാൽ…
Read Moreഅഫ്ഗാനെതിരെ തകർപ്പൻ വിജയത്തോടെ ലോകകപ്പില്‍ തുടക്കം കുറിച്ച് ഓസ്ട്രേലിയ!
അഫ്ഗാനെതിരെ തകർപ്പൻ വിജയത്തോടെ ലോകകപ്പില്‍ തുടക്കം കുറിച്ച് ഓസ്ട്രേലിയ! ഏഴു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ 114 പന്തില്‍ പുറത്താവാതെ എടുത്ത 89 റണ്‍സും, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ 66 റണ്‍സുമാണ് ഓസീസിന് ജയമൊരുക്കിയത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്‌സ്. എട്ട് ഫോറുകളുടെ…
Read Moreദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണ്മാനില്ല!!
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. തന്‍റെ ട്വിറ്റര്‍ പേജില്‍ നിന്നും ട്വീറ്റുകള്‍ മുഴുവന്‍ ദിവ്യ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. ഇപ്പോള്‍ ദിവ്യയുടെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് പോലും ലഭ്യമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവ്യയുടെ പ്രൊഫൈൽ ബയോ വിവരങ്ങളും നീക്കം ചെയ്ത നിലയിലാണ്. ദിവ്യയുടെ ട്വിറ്റർ പേജ് തിരയുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്. ഇതാണ് ദിവ്യ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കുള്ള പ്രധാന…
Read Moreനഗരത്തില്‍ ജോലിതെടിയെത്തിയ യുവാവിന് നേരെ കവര്‍ച്ചക്കാരുടെ ആക്രണം;സിറ്റിയില്‍ വച്ച് ബാഗ് നഷ്ട്ടപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ബൊമ്മനഹള്ളിയില്‍ വച്ച്.
ബെംഗളൂരു: നഗരത്തില്‍ ജോലി നേടി എത്തിയ യുവാവിനു വ്യത്യസ്തമായ കവര്‍ച്ച സംഘത്തില്‍ നിന്ന് രണ്ടു പ്രാവശ്യം ദുരനുഭവം നേരിട്ടു,അതും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാത്രം. ആസാം സ്വദേശിയായ കൌശിക് നാഥ് (24) കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പണവും രേഖകളും അടങ്ങുന്ന ബാഗ് നഷ്ട്ടപ്പെട്ടിരുന്നു.ബാഗ് നഷ്ട്ടമായ കൌശിക് ബൊമ്മനഹള്ളിയില്‍ ഉള്ള തന്റെ സുഹൃത്തിനെ കാണാന്‍ ബസില്‍ പുറപെട്ടു.ടിക്കെറ്റ് എടുക്കാന്‍ പണമില്ലെങ്ങിലും കണ്ടക്ടര്‍ യുവാവിനെ ബൊമ്മനഹള്ളിയില്‍ ഇറക്കിവിട്ടു. വഴിയറിയാതെ റോഡരികില്‍ നില്കുകയായിരുന്ന യുവാവിനെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തുകയും പണം…
Read Moreലാൽബാഗ് മാമ്പഴ മേളയിൽ 100-ഓളം സ്റ്റാളുകളിലായി വിൽപ്പനയ്ക്കുള്ളത് പൂർണമായും ജൈവരീതിയിൽ ഉദ്പാദിപ്പിച്ച മാമ്പഴവും ചക്കയും!
ബെംഗളൂരു: ലാൽബാഗ് മാമ്പഴ മേളയിൽ 100-ഓളം സ്റ്റാളുകളിലായി വിൽപ്പനയ്ക്കുള്ളത് പൂർണമായും ജൈവരീതിയിൽ ഉദ്പാദിപ്പിച്ച മാമ്പഴവും ചക്കയും. സംസ്ഥാന മാമ്പഴവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാമ്പഴമേളയിൽ 10 ജില്ലകളിൽ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴങ്ങളും ചക്കകളുമാണ് ഒരുക്കിയിരിക്കുന്നത്. മേള 24-ന് സമാപിക്കും. അൽഫോൺസാ, മല്ലിക, ബാദാമി, സ്വീറ്റി, മൾഗോവ, ഷുഗർ ബേബി, റാസ്പുരി, സിന്ധൂര, ബെംഗനപ്പള്ളി, തോട്ടാപുരി, ദസേരി, നീലം, രാജഗിര, അമരപാളയ തുടങ്ങിയ ഇനങ്ങളാണ് മേളയെ സമ്പന്നമാക്കുന്നത്. ഇസ്രായേലിൽ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴമായ ഇസ്രയേലി ലില്ലിയും വിൽപ്പനയ്ക്കുണ്ട്. കിലോഗ്രാമിന് 200 രൂപയാണ് ഇതിന്റെ വില. മാമ്പഴങ്ങളുടെ…
Read Moreജാർഖണ്ഡിൽ വെടിവെപ്പ്; 4 മാവോയിസ്റ്റുകളെ വധിച്ചു;ഒരു ജവാന് വീരമൃത്യു.
ദുംഗ : ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ മരിച്ചു. നാല് മാവോയിസ്റ്റുകളെ വധിച്ചു. സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്‍റെ തുടര്‍ച്ചയായാണ് ഇത്. കുടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സുരക്ഷാ സേന പരിശോധന തുടരുകയാണ്.
Read More