നഗരത്തില്‍ ജോലിതെടിയെത്തിയ യുവാവിന് നേരെ കവര്‍ച്ചക്കാരുടെ ആക്രണം;സിറ്റിയില്‍ വച്ച് ബാഗ്‌ നഷ്ട്ടപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ബൊമ്മനഹള്ളിയില്‍ വച്ച്.

ബെംഗളൂരു: നഗരത്തില്‍ ജോലി നേടി എത്തിയ യുവാവിനു വ്യത്യസ്തമായ കവര്‍ച്ച സംഘത്തില്‍ നിന്ന് രണ്ടു പ്രാവശ്യം ദുരനുഭവം നേരിട്ടു,അതും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാത്രം.

ആസാം സ്വദേശിയായ കൌശിക് നാഥ് (24) കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പണവും രേഖകളും അടങ്ങുന്ന ബാഗ്‌ നഷ്ട്ടപ്പെട്ടിരുന്നു.ബാഗ്‌ നഷ്ട്ടമായ കൌശിക് ബൊമ്മനഹള്ളിയില്‍ ഉള്ള തന്റെ സുഹൃത്തിനെ കാണാന്‍ ബസില്‍ പുറപെട്ടു.ടിക്കെറ്റ് എടുക്കാന്‍ പണമില്ലെങ്ങിലും കണ്ടക്ടര്‍ യുവാവിനെ ബൊമ്മനഹള്ളിയില്‍ ഇറക്കിവിട്ടു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

വഴിയറിയാതെ റോഡരികില്‍ നില്കുകയായിരുന്ന യുവാവിനെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തുകയും പണം ആവശ്യപെടുകയും ചെയ്തു,ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു,തലക്കടിയേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും അവര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts