ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനുശേഷം കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. തന്‍റെ ട്വിറ്റര്‍ പേജില്‍ നിന്നും ട്വീറ്റുകള്‍ മുഴുവന്‍ ദിവ്യ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. ഇപ്പോള്‍ ദിവ്യയുടെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് പോലും ലഭ്യമല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവ്യയുടെ പ്രൊഫൈൽ ബയോ വിവരങ്ങളും നീക്കം ചെയ്ത നിലയിലാണ്.
ദിവ്യയുടെ ട്വിറ്റർ പേജ് തിരയുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്. ഇതാണ് ദിവ്യ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കുള്ള പ്രധാന കാരണം. എന്നാല്‍ നിരവധി ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് താത്ക്കാലികമായി ഒഴിവാക്കിയതോ അല്ലെങ്കില്‍ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആയിരിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ സംസാരം.
അതേസമയം ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയോ ദിവ്യസ്പന്ദനയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.