ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമാണെന്നും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര പറഞ്ഞു. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പരമേശ്വര പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമായി തന്നെ തുടരുമെന്നും മറ്റ് പ്രശ്നങ്ങള്‍ സഖ്യത്തിനിടെ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് നേരിടേണ്ടി വന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ദള്‍ സഖ്യം 2 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന 2 നിയമസഭാ മണ്ഡലങ്ങളിലൊന്നും കോണ്‍ഗ്രസിന് നഷ്ടമായി. അതേസമയം കര്‍ണാടകയില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയത്. ആകെയുളള 28 സീറ്റുകളില്‍ 25ഉം നേടിയായിരുന്നു ബിജെപിയുടെ കുതിപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.