ന്യൂഡല്‍ഹി: ബിജിനോര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ് വോട്ടിംഗ് യന്ത്രത്തിന്റെ അപാകത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബി.എസ്.പിയുടെ ആന ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ തെളിയുന്നത് ബി.ജെ.പി ചിഹ്നത്തിന് നേരയുള്ള ലൈറ്റാണെന്നാണ് വെളിപ്പെടുത്തല്‍.
ഇന്ന് 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണം ഉയർന്നത്.
This BSP voter in Bijnore claims that every time he pressed the elephant symbol, the lotus was blooming! We are verifying the claim.. #IndiaElects pic.twitter.com/5VL3uOCXsb
— Rajdeep Sardesai (@sardesairajdeep) April 11, 2019
വോട്ടറുടെ ആരോപണം ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ് മാദ്ധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയാണ് ട്വീറ്റ് ചെയ്തത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.