ലാൽബാഗിൽ വീണ്ടും തേനീച്ചയുടെ ആക്രമണം;സന്ദർശകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു :  മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ലാൽബാഗിൽ പുഷ്പ പ്രദർശനം കാണാനെത്തിയ 7 വയസായ ബാലിക തേനീച്ചയുടെ ആക്രമണം ഏറ്റ് മരിച്ചത്.

ഇന്നലെ ലാൽബാഗിൽ വച്ച് നടന്ന വിൻറേജ് കാർ പ്രദർശനത്തിന് ഇടയിൽ തേനീച്ചയുടെ ആക്രമണമുണ്ടായി.

പലരും മുൻപ് തയ്യാറാക്കിയിട്ടുള്ള ടെൻറുകളിൽ കയറി രക്ഷപ്പെട്ടത് വൻ അപകടം ഒഴിവാക്കി.

പ്രസിദ്ധമായ ഗ്ലാസ് ഹൗസിന് അടുത്തു വച്ചാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. മൂന്നുവർഷം മുൻപ് ബാലികയുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷം ലാൽബാഗിൽ നടക്കുന്ന എല്ലാ പരിപാടികൾക്ക് വേണ്ടിയും തേനീച്ചയുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ തയ്യാറാക്കി വയ്ക്കാറുണ്ട് ,അതുകൊണ്ടാണ് ഇന്നലെ നടന്ന ആക്രമണത്തിൽ നിന്ന് സന്ദർശകർക്ക് വലിയ പരിക്കില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us