ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് വെട്ടിലായി. ബേലൂർ ഗോപാലകൃഷ്ണ എന്ന സംസ്ഥാന കോൺഗ്രസിലെ പ്രമുഖനായ നേതാവാണ് കൊലവിളി പ്രസംഗത്തിലൂടെ വിവാദത്തിലായത്.
“ഗാന്ധിജിയെ വധിച്ച ഗോഡ്സെ യെക്കുറിച്ച് മതിപ്പോടെ സംസാരിക്കുന്നവർ രാജ്യത്ത് ആവശ്യമില്ല ,പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ബിജെപിയിൽ മറ്റാരെയെങ്കിലും കൊല്ലേണ്ട ആവശ്യം വരില്ല.” ഈ പ്രസ്താവന അടങ്ങിയ കന്നഡയിലുള്ള വീഡിയോ ആണ് ബി ജെ പി പുറത്ത് വിട്ടിരിക്കുന്നത് .
Well @RahulGandhi we remember you saying you don’t endorse hate politics but now that your own party leader has openly called for assassination of democratically elected PM of this Nation would you act on him ?
If you don’t act it clearly means you endorse his words. https://t.co/C6nw2T3k3J
— BJP Karnataka (@BJP4Karnataka) March 5, 2019
പ്രധാനമന്ത്രി പദത്തിനെതിരെ കൊലവിളി നടത്തിയ ബേലൂർ ഗോപാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും.
ബേലൂരിനെതിരെ നടപടിയെടുക്കാൻ രാഹുൽ ഗാന്ധിയോട് ബിജെപി ആവശ്യപ്പെട്ടു, ഇല്ലെങ്കിൽ താങ്കളും ഇതേ ആവശ്യത്തിൽ ഉറച്ചുനിർക്കുന്നതായി മനസ്സിലാക്കേണ്ടി വരുമെന്ന് ബിജെപി ട്വിറ്ററിൽ കുറിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.