ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ന്യൂസിലന്‍ഡിന്റെ 158 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങോടെ ആയിരുന്നു തുടക്കം. 4 സിക്സും 3 ഫോറും ഉൾപ്പടെ 29 പന്തിൽനിന്നും 50 റൻസെടുത്താണ് രോഹിത് ഔട്ടായത്. അവസാന ഓവറുകളിൽ റിഷാബ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യ അനായാസം ജയം സ്വന്തമാക്കി. 28 പന്തിൽനിന്നും റിഷാബ് 1 സിക്സും 4 ഫോറും ഉൾപ്പടെ 40 റൻസാണ് അടിച്ചുകൂട്ടിയത്.…
Read MoreDay: 8 February 2019
തങ്ങളുടെ 4 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് സിദ്ധരാമയ്യയുടെ കത്ത്.
ബെംഗളുരു : നാല് കോണ്‍ഗ്രസ് എംഎല്‍ എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ കക്ഷി നേതാവ് സിന്ധരാമയ്യ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാത്ത എം എല്‍ എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അതേസമയം കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഭരണ കക്ഷി എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന് തെളിവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നു. ജെ ഡി എസ് എം എല്‍ എ നാഗനഗൌഡ ഖാണ്ഡ്ക്കുറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും മന്ത്രി പദവിയും…
Read Moreബെംഗളൂരുവിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് 700 ജീവനുകള്‍!!
ബെംഗളൂരു: ബെംഗളൂരുവിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് ശരാശരി 700 ജീവനുകള്‍. ബെംഗളൂരു നഗരപരിധിയില്‍ ദിവസേന ശരാശരി 15 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ചെന്നൈക്കും ഡല്‍ഹിക്കും പിന്നില്‍ ബെംഗളൂരു മൂന്നാമത്. ഡ്രൈവര്‍മാരുടെ അനാസ്ഥ, റോഡുനിര്‍മാണത്തിലെ പിഴവ്, റോഡുകളുടെ മോശം അവസ്ഥ, അശാസ്ത്രീയമായി നിർമിച്ച ഹമ്പുകൾ അങ്ങനെ നീളുന്നു കാരണങ്ങൾ. റോഡുകളുടെ മോശം രൂപകല്‍പ്പനയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് നഗരവികസന വിദഗ്ധര്‍ പറയുന്നു. വളവുകളിലും മറ്റും ഡ്രൈവര്‍ക്ക് കൃത്യമായി കാണാനാകാത്ത വിധമാണ് പലയിടത്തും റോഡ് നിര്‍മിച്ചിട്ടുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇരുചക്രവാഹനങ്ങളുടെ അതിവേഗവും അപകടത്തിനിടയാക്കുന്നു. അശാസ്ത്രീയമായ ഹംപ് നിര്‍മാണവും…
Read Moreകുതിരകച്ചവടത്തിന്റെ തെളിവ് പുറത്തുവിട്ട് കുമാരസ്വാമി; സ്‌പീകർക്ക് വാഗ്ദാനം ചെയ്തത് 50 കോടി!!
ബെംഗളൂരു: ജെഡിഎസ് എംഎൽഎ നഗന ഗൗഡയെ സ്വാധീനിക്കാൻ പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണം കുമാരസ്വാമി പുറത്തുവിട്ടു. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ്ശബ്ദരേഖ. സ്പീക്കർ രമേഷ് കുമാറിന് അമ്പത് കോടി വാഗ്ദാനം ചെയ്തെന്നും പന്ത്രണ്ട് ഭരണപക്ഷ എംഎൽഎമാർ ബിജെപിക്കൊപ്പം ഉണ്ടെന്നും യെദ്യൂരപ്പയുടേതായി പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നു. എന്നാൽ ഈ ആരോപണം യെദ്യൂരപ്പ നിഷേധിക്കുകയാണ്. https://twitter.com/ANI/status/1093739936262414336
Read Moreബെംഗളൂരുവിൽ അനധികൃത ‘ഓല’ ബൈക്ക് ടാക്സികൾ വീണ്ടും നിരത്തിൽ.
ബെംഗളൂരു: ഗതാഗതവകുപ്പ് നിര്‍ത്തലാക്കിയ ‘ഓല’ ബൈക്ക് ടാക്സികൾ വീണ്ടും നിരത്തിൽ. മൂന്നുവര്‍ഷം മുമ്പ് അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിർത്തലാക്കിയതാണ് ബൈക്ക് ടാക്സികൾ. നിലവില്‍ വാടകയ്ക്കുള്ള ബൈക്കുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു. ഇതുവരെ ആയിരത്തോളം ബൈക്കുകള്‍ ഒലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഊബര്‍ ബൈക്ക് ടാക്‌സി തുടങ്ങുന്നതിനായി ഗതാഗതവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍, ബൈക്ക് ടാക്‌സികള്‍ സര്‍വീസ് നടത്താന്‍ ഒരു കമ്പനിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനികളായ ഒലയും ഊബറും 2016-ല്‍ ബൈക്ക് ടാക്‌സി നിരത്തിലിറക്കിയിരുന്നെങ്കിലും ഗതാഗതവകുപ്പ് വാഹനങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഏതാനും…
Read Moreബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് ബി.ജെ.പി.; നിയമസഭയിൽ ഇന്ന് തീപാറും!!
ബെംഗളൂരു: കോൺഗ്രസ് വിമത എം.എൽ.എ. മാർ ഉയർത്തുന്ന ഭീഷണിയുടെ നിഴലിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്. സഖ്യസർക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം കോൺഗ്രസ്-ദൾ സഖ്യത്തിന് നിർണായകമാണ്. ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ പ്രക്ഷുബ്‌ധമാകുമെന്നുറപ്പാണ്. ധനകാര്യബിൽ പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പാക്കുകയാണ് സർക്കാറിനുമുന്നിലെ പ്രധാന വെല്ലുവിളി. ഇടഞ്ഞു നില്‍ക്കുന്ന പത്തോളം ഭരണപക്ഷ എംഎല്‍എമാരെ സഭയിലെത്തിക്കാന്‍ തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസും ജനതാദളും. ഭരണപക്ഷത്തെ 9 എംഎല്‍എമാര്‍, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു നേരത്തെ ഗവര്‍ണര്‍ക്കു കത്തു നല്‍കിയ സ്വതന്ത്രന്‍, കര്‍ണാടക പ്രഞ്ജാവന്ത പാര്‍ട്ടി അംഗം എന്നിവരാണ് ഇന്നലെ സഭയില്‍ എത്താതിരുന്നത്.…
Read Moreരണ്ടു കിലോ കഞ്ചാവുമായി ബെംഗളൂരു മലയാളി അറസ്റ്റിൽ
തിരുവല്ല: തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ബെംഗളൂരു മലയാളി അറസ്റ്റിൽ. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി വിഷ്ണു ഭവനിൽ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്ത് നിന്ന് തിരുവല്ല പൊലീസ് പിടികൂടിയത്. മാന്യമായ വസ്ത്രം ധരിച്ച് സംശയം തോന്നാത്ത വിധമാണ് ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി വിൽപനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
Read Moreഫോണില്‍ മലയാളത്തില്‍ സംസാരിച്ചു നടന്നു പോയ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി തല്ലിച്ചതച്ചു;ബിയര്‍ കുപ്പി കൊണ്ട് അടി കൊണ്ട യുവാവ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍.
ബെംഗളൂരു : സംഭവം നടക്കുന്നത് ജനുവരി 26 ന് ആണ് മലയാളിയായ അഭിജിത്ത് സഹോദരന്റെ വീട്ടിലേക്കു പോകാനായി ബൈക്കില്‍ പുറപെട്ടു,ദോഡഡബന്ന ഹള്ളി റോഡിലുള്ള ചന്ദ്രഗിരി ബി ഡി എ അപ്പാര്‍ട്ടുമെന്റില്‍ ഉള്ള പുതിയ വീടിനു സമീപമെത്തിയപ്പോള്‍ വീട് മനസിലാക്കാന്‍ വേണ്ടി സഹോദരനെ ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് തന്നെ നില്‍കാന്‍ സഹോദരന്‍ ആവശ്യപ്പെടുകയും അവിടെ നിന്ന് കൂട്ടി കൊണ്ടുപോകാം എന്നും അറിയിച്ചു ,സമയം രാത്രി 09:45 ,അതുവഴി പോകുകയായിരുന്ന ചിലര്‍ അഭിലാഷ് മലയാളത്തില്‍ സംസാരിക്കുന്നതു കേള്‍ക്കുകയും അഭിജിത്തിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ബിയര്‍…
Read Moreബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍;റെജിസ്ട്രേഷന്‍ ആരംഭിച്ചു;”സുഡാനി ഫ്രം നൈജീരിയ” മത്സര വിഭാഗത്തില്‍;മുഖ്യമന്ത്രിയുടെ മകന്റെ ചിത്രം ചട്ടം ലംഘിച്ച് തിരുകിക്കയറ്റാന്‍ ശ്രമം.
ബെംഗളൂരു: കാത്തിരുന്ന പതിനൊന്നാമത് ബെംഗളൂരുഅന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍ നടക്കും.കന്നഡ സിനിമ,ഇന്ത്യന്‍ സിനിമ,ഏഷ്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.മത്സരിക്കുന്ന സിനിമകളുടെ പട്ടിക താഴെ. കന്നഡ മത്സര വിഭാഗം ഇന്ത്യന്‍ സിനിമ മത്സര വിഭാഗം ഏഷ്യന്‍ സിനിമ മത്സര വിഭാഗം അതേസമയം ജനപ്രിയ സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, കന്നഡ പോപ്പുലര്‍ വിഭാഗം ശിവരാജ് കുമാറിന്റെ തഗരു,ശിവരാജ് കുമാറും കിച്ച സുദീപും അഭിനയിച്ച വില്ലന്‍,യഷിന്റെ കെ ജി എഫ് -1 എന്നിവയും ഈ ലിസ്റ്റില്‍ ഉണ്ട് . ഇന്ത്യന്‍ സിനിമ…
Read More