ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍;റെജിസ്ട്രേഷന്‍ ആരംഭിച്ചു;”സുഡാനി ഫ്രം നൈജീരിയ” മത്സര വിഭാഗത്തില്‍;മുഖ്യമന്ത്രിയുടെ മകന്റെ ചിത്രം ചട്ടം ലംഘിച്ച് തിരുകിക്കയറ്റാന്‍ ശ്രമം.

ബെംഗളൂരു: കാത്തിരുന്ന പതിനൊന്നാമത് ബെംഗളൂരുഅന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 21 മുതല്‍ 28 വരെ ഓറിയോണ്‍ മാളില്‍ നടക്കും.കന്നഡ സിനിമ,ഇന്ത്യന്‍ സിനിമ,ഏഷ്യന്‍ സിനിമ എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.മത്സരിക്കുന്ന സിനിമകളുടെ പട്ടിക താഴെ.

കന്നഡ മത്സര വിഭാഗം

ഇന്ത്യന്‍ സിനിമ മത്സര വിഭാഗം

ഏഷ്യന്‍ സിനിമ മത്സര വിഭാഗം

അതേസമയം ജനപ്രിയ സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്,

കന്നഡ പോപ്പുലര്‍ വിഭാഗം

ശിവരാജ് കുമാറിന്റെ തഗരു,ശിവരാജ് കുമാറും കിച്ച സുദീപും അഭിനയിച്ച വില്ലന്‍,യഷിന്റെ കെ ജി എഫ് -1 എന്നിവയും ഈ ലിസ്റ്റില്‍ ഉണ്ട് .

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഇന്ത്യന്‍ സിനിമ മത്സര വിഭാഗത്തില്‍ മലയാള ചലച്ചിത്രം “സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശിപ്പിക്കും”.അതേസമയം ജനുവരി 25 ന് റിലീസ് ചെയ്ത മുഖ്യമന്ത്രിയുടെ മകനും അടുത്ത ലോകസഭ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൌഡയുടെ “സീത രാമ കല്യാണ” കന്നഡ പോപ്പുലര്‍ വിഭാഗത്തില്‍ തിരുകി കയറ്റാന്‍ ശ്രമം തുടങ്ങിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്.

മത്സരത്തിലെ ഏഴു ദിവസത്തെ ഡെലി ഗേറ്റ് പാസുകള്‍ക്ക് 800 രൂപയാണ് വില വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹിത്യ -സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും 400 രൂപ മാത്രം ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിംഗ് ആരംഭിച്ചു. രെജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ബെംഗളൂരുഅന്താരാഷ്ട്ര ചലച്ചിത്രമേള 2018 ന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts