ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും നല്ല ബസ് സർവ്വീസ് ഏതാണ് എന്ന് ചോദിച്ചാൽ ഒരു നല്ല വിഭാഗം പറയുന്നത് കർണാടക ആർടിസിയെ കുറിച്ചായിരിക്കും. സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിക്കുന്നതിലും സമയനിഷ്ഠയോടെ നടത്തുന്ന സർവ്വീസിലുമെല്ലാം നഗരത്തിൽ സ്വകാര്യ ബസുകളെ പോലും പിന്നിലാക്കുന്ന വിധത്തിൽ ആണ് കെഎസ്ആആർടിസിയുടെ ഇടപെടലുകൾ.
ഇതുവരെ 15 ൽ അധികം അവാർഡുകൾ നേടിയിട്ടുണ്ട് കർണാടക ആർ ടി സി. ഓൺലെൻ റിസർവേഷൻ ദക്ഷിണേന്ത്യയിൽ തുടങ്ങിയത് ആന്ധ്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആണെങ്കിലും അത് വേണ്ട വിധത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദായത് കെ എസ് ആർ ടി സി യും ഓൺലൈൻ ബുക്കിംഗ് തുടങ്ങിയതോടെയാണ്.
129 ബുക്കിംഗ് കൗണ്ടറുകളും 599 സ്വകാര്യ ഫ്രാഞ്ചെസികളും ഉണ്ട് കെ എ എസ് ആർ ടി സിക്ക്, തമിഴ്നാട്ടിലെ തിരുക്കോവിലൂർ എന്ന സ്ഥലത്തെ സ്വകാര്യ ഫ്രാഞ്ചൈസി ഓരോ ടിക്കറ്റിലും 5 രൂപ അധികം വാങ്ങുന്നതായി ശ്രദ്ധയിൽപെട്ട കെ എസ് ആർ ടി സി അധികൃതർ അവിടെ മിന്നൽ സന്ദർശനം നടത്തുകയും സത്യം മനസ്സിലാക്കിയ അവരുടെ ഫ്രാഞ്ചെസി ലൈസൻസ് റദ്ദുചെയ്യുകയും.
430 രൂപയുടെ ടിക്കറ്റിന് പകരം 480 വാങ്ങിക്കുകയും മറ്റൊരിക്കൽ 500 രൂപ വാങ്ങിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായി.
എല്ലാ കെ എസ് ആർ ടി സി മേഖലാ ഓഫീസുകളോടും സമീപത്തുള്ള ഫ്രാഞ്ചെസികളിൽ മിന്നൽ സന്ദർശനം നടത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ കെ എസ് ആർ ടി സി ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.