പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗതമായ കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു തീര്‍ഥാടകന്‍ ദാരുണാന്ത്യം. കിരിയിലാംതോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്.
തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ തീര്‍ഥാടകന്‍ പരമശിവം (35) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിന്റോഡ് ഈസ്റ്റ് തെരുവില്‍ ജ്ഞാന ശേഖരന്‍റെ മകനാണ് കൊല്ലപ്പെട്ട പരമശിവം.
ആയിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് കാലത്ത് ഇതുവഴി നടന്നു വരുന്നത്. രാത്രിയില്‍ ഇവര്‍ വിശ്രമിച്ച കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാന്‍ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവം അറിഞ്ഞ് പന്തം കെട്ടി വെളിച്ചം ഉണ്ടാക്കി വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും തീര്‍ഥാടകരും ചേര്‍ന്ന് ചുമന്ന് മുക്കുഴിയില്‍ എത്തിച്ചു. അവടെ നിന്നു കോരുത്തോട് വഴി മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തീര്‍ഥാടനം തുടങ്ങിയ ശേഷം കാനന പാതയില്‍ എല്ലാ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായാണ് ആക്രമണ മരണം ഉണ്ടായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.