മുംബൈ: 2023ലെ ലോകകപ്പ് വേദി ലഭിക്കണമെങ്കില്‍ ഇന്ത്യ 160 കോടി രൂപ നല്‍കണമെന്ന് ഐസിസി മുന്നറിയിപ്പ്. ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്‍റി-20 ലോകകപ്പ് നടത്തിപ്പില്‍ നികുതി ഇളവു ചെയ്യാത്തതിന്‍റെ പേരിൽ ഐസിസിക്കു സംഭവിച്ച നഷ്ടം നികത്താനാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നല്‍കി. ഇതിന് പുറമേ ഐസിസി നല്‍കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ മാസം 31ന് മുന്‍പാണ് പണം…
Read MoreYear: 2018
ചൊവ്വയില്‍ വെള്ള൦; തെളിവ് നല്‍കി ഇഎസ്എ
ചൊവ്വയുടെ ഉപരി തലത്തില്‍ വെള്ളമുണ്ടെന്നതിന് തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. മഞ്ഞില്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രമുള്‍പ്പടെയാണ് ഇഎസ്എ വാദം ഉന്നയിച്ചിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെ തോന്നിക്കുന്നതാണ് ചിത്രം. ചൊവ്വയില്‍ ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗര്‍ത്തത്തില്‍ ആകെ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍…
Read Moreമനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയം;ഭയന്നോടി യുവതികൾ.
മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പൊലീസ് 11 പേരേയും പെട്ടെന്ന് പിന്തിരിഞ്ഞോടിയ സംഘത്തെ പിന്നീട് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.
Read Moreമനീതി സംഘം മലകയറാന്‍ എത്തിയപ്പോള്‍ പരസ്പരം പഴിചാരി സര്‍ക്കാറും ഹൈക്കോടതി നിരീക്ഷക സമിതിയും.
കൊച്ചി: യുവതീ പ്രവേശന വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസും ആണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. തീരുമാനം ബോര്‍ഡിനെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെടാൻ നിരീക്ഷക സമിതിക്കു നിർദ്ദേശം നൽകിയിട്ടില്ലെന്നും സമിതി പരിശോധിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ അടക്കമുള്ള വിഷയങ്ങളാണെന്നും സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് മനിതി സംഘടനയിലെ 11 അംഗ സംഘം ശബരിമല ദര്‍ശനത്തിനെത്തുകയും പമ്പയില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷക സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന്…
Read Moreന്യൂനപനക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ലാഹോർ: ന്യൂനപനക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടൻ നസ്‌റുദ്ദീന്‍ ഷാക്കെതിരായി സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ പ്രതികരം. പഞ്ചാബ് സർക്കാരിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മോദിക്കെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്. ‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിക്ക് ഞങ്ങൾ കാണിച്ചുകൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍…
Read Moreമുഖ്യമന്ത്രിക്ക് ബോബ് ഭീഷണി! യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളുരു: മുഖ്യമന്ത്രിയുടെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സേഡം സ്വദേശി മൻസൂറാണ്(36) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതിന്റെ വാശിക്കാണ് ഇയാൾ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreകര്‍ണാടക വിമാനത്താവളങ്ങളുടെ പേര് മാറ്റാനൊരുങ്ങി കുമാരസ്വാമി സർക്കാർ
ബെംഗളൂരു: കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബെലാഗവി വിമാനത്താവളത്തെ കിട്ടൂര് റാണി ചന്നമ്മ വിമാനത്താവളം എന്നും ഹുബ്ബള്ളി വിമാനത്താവളത്തിന്റെ പേര് സങ്കോളി രായണ്ണ വിമാനത്താവളമെന്നും മാറ്റണമെന്നാണ് ആവശ്യം. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാർ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റിയിരുന്നു.
Read Moreമൈസുരുവിലെക്കുള്ള ആദ്യ മെമു ട്രെയിനിന്റെ ഉത്ഘാടനം ഇന്ന്;പതിവ് സര്‍വീസ് 26മുതല്‍.
ബെംഗളൂരു : സിറ്റിയില്‍ നിന്നും മൈസുരുവിലെക്കുള്ള മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് ഉത്ഘാടനം ചെയ്യും.പതിവ് സര്‍വീസ് 26 ന് തുടങ്ങും.നിലവില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു രാമനഗര വരെ പോകുന്ന ട്രെയിന്‍ ആണ് മൈസുരുവിലേക്ക് നീട്ടുന്നത്.ആഴ്ചയില്‍ നാല് ദിവസം ഈ ട്രെയിന്‍ സര്‍വീസ് നടത്തും.
Read More33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയും
ന്യൂഡല്‍ഹി: നിത്യോപതയോഗ സാധനങ്ങളടക്കം 33 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉത്പന്നങ്ങളുടെ ജിഎസ്ടി 18-ല്‍ നിന്ന് 12-ഉം അഞ്ചും ശതമാനമാക്കി കുറച്ചു. കൂടാതെ, ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കിയും കുറച്ചു. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നതെന്നല്ലാതെ ഏതെല്ലാം ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചതെന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എല്ലാ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി നിരക്ക് 18 ഉം അതിന് താഴെയുമാക്കി കുറക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സില്‍…
Read Moreകര്‍ണാടക മന്ത്രിസഭാ പുന:സംഘടന: പുറത്തായ മന്ത്രി ബിജെപിയിലേക്കെന്ന് സൂചന
ബംഗളൂരു: കര്‍ണാടകത്തില്‍ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തില്‍ പുറത്തായ മന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസിലെ വനംപരിസ്ഥിതി മന്ത്രി ആര്‍. ശങ്കറാണ് ബിജെപിയിലേക്ക് പോകുമെന്ന്‍ സൂചന നല്‍കിയത്. കര്‍ണാടക പ്രജന്യവന്ത ജനതാ പാര്‍ട്ടിയുടെ എംഎല്‍എയാണ് ആര്‍.ശങ്കര്‍. ബിജെപിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല, അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തന്നെ തള്ളിയതായി ഞാന്‍ തിരിച്ചറിയുന്നു. ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്തായതോടെ ഒരു പുനരാലോചന നടത്തുമെന്നും ആര്‍.ശങ്കര്‍ വ്യക്തമാക്കി. ശങ്കറിനെ കൂടാതെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍…
Read More