ഇന്ത്യ ലോകകപ്പ് വേദിയ്ക്കായി നല്‍കേണ്ടത് 160 കോടി!

മുംബൈ: 2023ലെ ലോകകപ്പ് വേദി ലഭിക്കണമെങ്കില്‍ ഇന്ത്യ 160 കോടി രൂപ നല്‍കണമെന്ന് ഐസിസി മുന്നറിയിപ്പ്. ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്‍റി-20 ലോകകപ്പ് നടത്തിപ്പില്‍ നികുതി ഇളവു ചെയ്യാത്തതിന്‍റെ പേരിൽ ഐസിസിക്കു സംഭവിച്ച നഷ്ടം നികത്താനാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റുമെന്നും ഐസിസി മുന്നറിയിപ്പു നല്‍കി. ഇതിന് പുറമേ ഐസിസി നല്‍കി വരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ മാസം 31ന് മുന്‍പാണ് പണം…

Read More

ചൊവ്വയില്‍ വെള്ള൦; തെളിവ് നല്‍കി ഇഎസ്എ

ചൊവ്വയുടെ ഉപരി തലത്തില്‍ വെള്ളമുണ്ടെന്നതിന് തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. മഞ്ഞില്‍ മൂടിപ്പുതച്ച്‌ കിടക്കുന്ന വന്‍ കുഴിയുടെ ചിത്രമുള്‍പ്പടെയാണ് ഇഎസ്എ വാദം ഉന്നയിച്ചിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെ തോന്നിക്കുന്നതാണ് ചിത്രം. ചൊവ്വയില്‍ ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗര്‍ത്തത്തില്‍ ആകെ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍…

Read More

മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയം;ഭയന്നോടി യുവതികൾ.

മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പൊലീസ് 11 പേരേയും പെട്ടെന്ന് പിന്തിരിഞ്ഞോടിയ സംഘത്തെ പിന്നീട് പമ്പയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.

Read More

മനീതി സംഘം മലകയറാന്‍ എത്തിയപ്പോള്‍ പരസ്പരം പഴിചാരി സര്‍ക്കാറും ഹൈക്കോടതി നിരീക്ഷക സമിതിയും.

കൊച്ചി: യുവതീ പ്രവേശന വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസും ആണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. തീരുമാനം ബോര്‍ഡിനെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെടാൻ നിരീക്ഷക സമിതിക്കു നിർദ്ദേശം നൽകിയിട്ടില്ലെന്നും സമിതി പരിശോധിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ അടക്കമുള്ള വിഷയങ്ങളാണെന്നും സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് മനിതി സംഘടനയിലെ 11 അംഗ സംഘം ശബരിമല ദര്‍ശനത്തിനെത്തുകയും പമ്പയില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷക സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന്…

Read More

ന്യൂനപ​നക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ലാഹോർ: ന്യൂനപ​നക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടൻ നസ്‌റുദ്ദീന്‍ ഷാക്കെതിരായി സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ പ്രതികരം. പഞ്ചാബ് സർക്കാരിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളുടെ ഭാ​ഗമായി നടത്തിയ ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മോദിക്കെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്. ‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിക്ക് ഞങ്ങൾ കാണിച്ചുകൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍…

Read More

മുഖ്യമന്ത്രിക്ക് ബോബ് ഭീഷണി! യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെം​ഗളുരു: മുഖ്യമന്ത്രിയുടെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സേഡം സ്വദേശി മൻസൂറാണ്(3​6) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ശ്രമിച്ചിട്ടും നടക്കാത്തതിന്റെ വാശിക്കാണ് ഇയാൾ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Read More

ക​ര്‍​ണാ​ട​ക​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി കു​മാ​ര​സ്വാ​മി സർക്കാർ

ബെംഗളൂരു: ക​ര്‍​ണാ​ട​ക​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റുന്നതിനായി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. ബെ​ലാ​ഗ​വി വി​മാ​ന​ത്താ​വ​ള​ത്തെ കി​ട്ടൂ​ര്‍ റാ​ണി ച​ന്ന​മ്മ വി​മാ​ന​ത്താ​വ​ളം എ​ന്നും ഹു​ബ്ബ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് സ​ങ്കോ​ളി രാ​യ​ണ്ണ വി​മാ​ന​ത്താ​വ​ള​മെ​ന്നും മാ​റ്റ​ണ​മെന്നാണ് ആവശ്യം. നേരത്തെ സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാർ ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിന്റെ പേര് കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എന്നാക്കി മാറ്റിയിരുന്നു.

Read More

മൈസുരുവിലെക്കുള്ള ആദ്യ മെമു ട്രെയിനിന്റെ ഉത്ഘാടനം ഇന്ന്;പതിവ് സര്‍വീസ് 26മുതല്‍.

ബെംഗളൂരു : സിറ്റിയില്‍ നിന്നും മൈസുരുവിലെക്കുള്ള മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് ഉത്ഘാടനം ചെയ്യും.പതിവ് സര്‍വീസ് 26 ന് തുടങ്ങും.നിലവില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു രാമനഗര വരെ പോകുന്ന ട്രെയിന്‍ ആണ് മൈസുരുവിലേക്ക് നീട്ടുന്നത്.ആഴ്ചയില്‍ നാല് ദിവസം ഈ ട്രെയിന്‍ സര്‍വീസ് നടത്തും.

Read More
Click Here to Follow Us