വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേജസ് കോച്ചുകള്‍ ഉടന്‍ പാളത്തിലൂടെ കൂകി വിളിച്ച് പായും.
ചെെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ പുതു മോഡല്‍ തീവണ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 23 കോച്ചുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത് .
23 കോച്ചുകളിലായി 18 ചെയര്‍കാര്‍ കോച്ചുകളും രണ്ട് എക്സിക്യുട്ടീവ് ചെയര്‍ കാറും മൂന്ന് പവര്‍ കാര്‍ കോച്ചുകള്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ചെയര്‍ കാറില്‍ 3+2 സീറ്റുകളും എക്സിക്യുട്ടീവ് ചെയര്‍ കാറില്‍ 2+2 സീറ്റുകള്‍ എന്നീ ക്രമത്തിലാണ് സീറ്റുകള്‍. തുകല്‍ ആവരണമുള്ളവയാണ് സീറ്റുകള്‍.
ഫയര്‍ ആന്‍ഡ് സ്മോക്ക് സംവിധാനം , സിസിടിവി ക്യാമറ, എല്‍ഇഡി സ്ക്രീന്‍, കോഫി വെന്‍ഡിംഗ് മെഷീനുകള്‍ എന്നീ സൗകര്യങ്ങളും പുതിയ ട്രെയിനില്‍ ലഭ്യമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.