മൈസൂരുവിൽ മനുഷ്യവാസ മേഖലയിൽ പുലിയിറങ്ങുന്നത് നിത്യസംഭവം; ദ്രുതകർമസേന രംഗത്ത്.

മൈസൂരു: കാടുവിട്ട് മനുഷ്യവാസപ്രദേശങ്ങളിലേക്കുള്ള പുലികളുടെ വരവേറിയതോടെ വനംവകുപ്പ് ദ്രുതകർമസേനയൊരുക്കി രംഗത്ത്. പുലിയുടെ സാന്നിധ്യമുണ്ടായാൽ സേനയുമായി ബന്ധപ്പെട്ടാൽ മതി ഉടൻ നടപടിയുണ്ടാകും. കഴിഞ്ഞ രണ്ട് വർഷക്കാലത്തെ കണക്കനുസരിച്ച് ഇരുപത്തിരണ്ടോളം പുലികളെയാണ് വനംവകുപ്പ് ഗ്രാമപ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. ഇവയെ പിന്നീട് വനത്തിൽ തുറന്നുവിടുകയാണ് പതിവ്. വനത്തിൽ വിട്ട പുലികൾ വീണ്ടും തങ്ങളുടെ പ്രദേശത്തെത്തുന്നതായി ഗ്രാമീണർ പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇവയെ നാഗർഹോളെ, ബന്ദിപ്പൂർ വനപ്രദേശങ്ങളിലാണ് തുറന്നുവിടുന്നതെന്ന് വനംവകുപ്പ് പറയുന്നു. ഇവ തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് വകുപ്പ് ജീവനക്കാർ ഉറപ്പുനല്കുന്നത്. മൈസൂരു മന്ദകള്ളി വിമാനത്താവളത്തിനുള്ളിൽ പുലി പ്രത്യക്ഷപ്പെട്ടതാണ് ഈ പരമ്പരയിലെ അവസാനത്തെ സംഭവം. ഇവിടെ വനംവകുപ്പ് കെണിയൊരുക്കി കാത്തിരിക്കുകയാണ്. മൈസൂരു താലൂക്കിലും ചുറ്റുമുള്ള എച്ച്.ഡി. കോട്ടെ, ടി. നർസിപുർ, നഞ്ചൻകോട് താലൂക്കുകളിലുമാണ് കൂടുതൽ തവണ പുലികളെ കണ്ടത്. മൈസൂരു സിറ്റിയോട് ചേർന്നുള്ള ഗ്രാമങ്ങളിലും പുലിയുടെ സാന്നിധ്യം കൂടുതലാണ്. കന്നുകാലികളെ പുലി കൊന്നുതിന്ന സംഭവങ്ങളാണ് ഇവിടങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. പുലിയെ പിടിക്കാൻ കെണിയായി വെയ്ക്കുന്ന ഇരുമ്പഴിക്കൂട്, വല, മയക്കുവെടി തുടങ്ങിയ സംവിധാനങ്ങളാണ് ദ്രുതകർമസേനയ്ക്കുള്ളത് 9449945006 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടാൽ ഈ സേനയുടെ സേവനങ്ങൾ ലഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us