ബെംഗളൂരു: തമിഴ് സൂപ്പർതാരം അർജുൻ നൽകിയ അപകീർത്തി കേസിൽ നടി ശ്രുതി ഹരിഹരനെതിരെ എഫ്ഐആർ. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബെംഗളൂരു സൈബർ ക്രൈം പൊലീസിലാണു പരാതി നൽകിയത്. തമിഴ് ചിത്രം നിപുണന്റെ കന്നഡ റീ മേക്കായ വിസ്മയയുടെ ഗാനചിത്രീകരണ റിഹേഴ്സലിനിടെ അർജുൻ കടന്നുപിടിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം.
കഴിഞ്ഞ 19നു ഫെയ്സ്ബുക്കിലൂടെ ശ്രുതി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ കന്നഡ ചലച്ചിത്ര ലോകത്തു വൻ വിവാദമാണുണ്ടാക്കിയത്. അഭിനയത്തെ സ്ത്രീകളെ കടന്നുപിടിക്കാനുള്ള ഉപാധിയായല്ല താൻ കണ്ടിരിക്കുന്നതെന്ന് അർജുൻ പിന്നീടു വിശദീകരിച്ചെങ്കിലും, ശ്രുതി ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
അർജുനു പിന്തുണയുമായി ചിത്രത്തിന്റെ സംവിധായകൻ അരുൺ വൈദ്യനാഥൻ രംഗത്തു വന്നിരുന്നു. സംഭവം വിവാദമായതിനെതുടർന്ന് ഇരുവിഭാഗത്തെയും അനുനയിപ്പിക്കാനായി ഇന്നലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സമവായ ചർച്ച നടത്തി. താരങ്ങൾക്കു പുറമേ മുതിർന്ന കന്നഡ താരവും കോൺഗ്രസ് നേതാവുമായ അംബരീഷ്, കവിതാ ലങ്കേഷ്, രൂപാ അയ്യർ, പൂജാ ഗാന്ധി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.