ബെംഗളൂരു : ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടക്കുന്ന നാമജപ ഘോഷയാത്ര നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്നു.
ക്ഷേത്ര ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കെആർ പുരത്ത് നടത്തിയ പ്രതിഷേധ റാലിയിൽ വിവിധ ക്ഷേത്ര സമിതി ഭാരവാഹികൾക്കൊപ്പം സ്ത്രീകളടങ്ങുന്ന വൻ ജനാവലിയാണ് പങ്കെടുത്തത്. വിജിനപുര അയ്യപ്പക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് രാമമൂർത്തിനഗർ, ഐടിഐ കോളനി, മെയിൻ റോഡ് വഴി നാമജപ ഘോഷയാത്ര സമീപിച്ചു. ആർ.കെ പിള്ള, സന്തോഷ് എന്നിവർ നേതൃത്വം നൽകി
ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റും ശബരിമല അയ്യപ്പസേവാസമാജവും ചേർന്ന് സംഘടിപ്പിച്ച നാമജപഘോഷയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. സംഘമിത്ര ട്രസ്റ്റ്, സമന്വയ, ഹിന്ദു ഐക്യവേദി എന്നിവരുടെ പ് പ്രവർത്തകരും അണിചേർന്നു. ക്ഷേത്രം കമ്യൂണിറ്റി ഹാൾ പരിസരത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്ര ദോസ്തി ഗ്രൗണ്ടിൽ സമാപിച്ചു.സമാപിച്ചു. ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ മുനിരാജ് അധ്യക്ഷത വഹിച്ചു.
മഡിവാള അയ്യപ്പക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ നടത്തിയ നാമജപ റാലിയിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. മാരുതിനഗറിൽ നിന്നാരംഭിച്ച റാലി ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി പ്രകാശൻ, പ്രസിഡന്റ് അനൂപ് ഷെട്ടി, സീതാറാം, ദിനകരൻ എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.