കുമളി : മഴ കനത്തതോട് കൂടി നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറന്നെക്കുമെന്നു സൂചന …കണക്കനുസരിച്ച് ഏകദേശം അയ്യായിരത്തോളം ആളുകളെ മാറ്റി പര്‍പ്പികേണ്ടി വരുമെന്നു തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ …അണക്കെട്ടിലെ ജലം ഉയരുന്നതിനാള്‍ ജലം പെരിയാറ്റിലേക്ക് ഒഴുക്കി വിടാന്‍ ആണ് സാധ്യത കാണുന്നതെന്ന് തമിഴ്നാടിന്റെ അറിയിപ്പ് …ആയതിനാല്‍ ചെറുതോണിയില്‍ നിന്നും വര്‍ദ്ധിച്ച ജലം ഒഴുക്കിവിടാന്‍ ആണ് അധികൃതരുടെ കണക്കു കൂട്ടല്‍ … പെരിയാറിന്റെ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി ..
വെള്ളം തുറന്നു വിടുന്ന അവസ്ഥ സംജാതമായാല്‍ ആലുവ വരെ നീളുന്ന പെരിയാര്‍ തീരത്ത് വീണ്ടും കനത്ത വെള്ളപോക്കത്തിനു സാധ്യതയാണ് കാണുന്നത് ….പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനവുമായി സഹകരിക്കണമെന്നും ഇത്തരം സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു …..