ഇരട്ടപ്രഹരം!എ സി ബസുകളുടെ നിരക്ക് കൂട്ടിയതിന് പിന്നാലെ വായുവജ്രയുടെയും നിരക്ക് കൂട്ടി ജനങ്ങളെ ഉപദ്രവിക്കാൻ ബിഎംടിസി.

ബെംഗളൂരു: കർണാടക ആർ.ടി.സി. വോൾവോ ബസ് നിരക്ക് വർധിപ്പിച്ചതിനുപിന്നാലെ ബി.എം.ടി.സി.യുടെ വായുവജ്ര ബസുകളുടെ ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. 3.45 ശതമാനം മുതൽ 26 ശതമാനം വരെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന ബി.എം.ടി.സി.യുടെ എ.സി. വോൾവോ ബസാണ് വായുവജ്ര. വാഹനത്തിന്റെ പരിപാലനച്ചെലവും ഡീസൽ വിലവർധനയും കണക്കിലെടുത്താണ്‌ നിരക്ക് വർധനയെന്ന് ബി.എം.ടി.സി. അധികൃതർ അറിയിച്ചു. ജൂലായ് ഒന്നുമുതൽ നിരക്ക് വർധന പ്രാബല്യത്തിലായി. അതേസമയം, യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിൽ യാത്രക്കാരെ ആകർഷിക്കാനായി വായുവജ്ര ബസുകളിൽ 29 ശതമാനം വരെ…

Read More

മന്ദ്സൗര്‍ പീഡന൦: പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦.

ഭോപാല്‍: മന്ദ്സൗര്‍ പീഡനവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ. മന്ദ്സൗര്‍ പീഡനത്തിലെ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦ രൂപ വാഗ്ദാനം ചെയ്ത് മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജീവ് മിശ്ര. മധ്യപ്രദേശിലെ മന്ദ്സൗറില്‍ അതിദാരുണമായ പീഡനത്തിനിരായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിന് ബിജെപി എംഎല്‍എ നന്ദി ആവശ്യപ്പെട്ട സംഭവം കെട്ടടങ്ങുന്നതിന് മുന്‍പേ അടുത്ത വിവാദം തലപൊക്കിയിരിക്കുകയാണ്. പ്രതികള്‍ക്ക് വധശിക്ഷയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ അത് നടപ്പാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടാല്‍ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് 5 ലക്ഷ൦ രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 12…

Read More

2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച മൈസൂരു- ബെംഗളൂരു-തിരുവനന്തപുരം ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങിയില്ല;വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ തിരിച്ചും സമയക്രമീകരണം നടത്തിയ ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങാത്തത് ആരുടെ സമ്മർദ്ദഫലം കൊണ്ട് ?

ബെംഗളൂരു: 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടിിയാണ് ,ഇതു വരെ ഓടിത്തുടങ്ങിയിട്ടില്ല,  മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസമായി വാരാന്ത്യങ്ങളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ച തീവണ്ടി ഇടദിവസങ്ങളിൽ ഓടിക്കാൻ സ്വകാര്യബസുകൾ സമ്മർദം ചെലുത്തുന്നതായി ആരോപണം. നാലുവർഷം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച തീവണ്ടി ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. സ്വകാര്യ ബസ്‌ലോബികളുടെ സമ്മർദത്തെത്തുടർന്നാണ് സർവീസ് ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിൽനിന്നും ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന രീതിയിലയിരുന്നു പ്രഖ്യാപനം. എന്നാൽ, സ്വകാര്യ ബസ് ലോബികൾ ഇടപെട്ട് ഇടദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന രീതിയിൽ സർവീസ് ക്രമീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ്…

Read More

ജപ്പാന്റെ പോരാട്ടവീര്യത്തെ അതിജീവിച്ച് യൂറോപ്യന്‍ ടീമായ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

റോസ്തോവ്: രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമാംവണ്ണം തിരിച്ചുവന്ന ബെൽജിയം അവസാനശ്വാസത്തിൽ നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ മറികടന്നത്. അവസാന അര മണിക്കൂറിനിടെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം ജപ്പാന്റെ അട്ടിമറി സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. യാന്‍ വെര്‍ട്ടോഗന്‍ (69ാം മിനിറ്റ്), മരൗനെ ഫെല്ലയ്‌നി (74), നാസര്‍ ചാഡ്‌ലി (90+5) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. ഗെങ്കി ഹരാഗുച്ചി (48) തകാഷി ഇനൂയി (52) എന്നിരുടെ വകയായിരുന്നു ജപ്പാന്റെ ഗോളുകള്‍. കളിയിലുടനീളം ബെല്‍ജിയത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജപ്പാനും തങ്ങളുടെ സാന്നിധ്യമറിയിച്ചു. മല്‍സരം എക്‌സ്ട്രാടൈമിലേക്ക്…

Read More

അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

സമാറ: അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. കരുത്തരായ മെക്‌സിക്കോയെ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം നെയ്മറും (51ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയും (88) നേടിയ ഗോളുകള്‍ക്കാണ് കാനറികള്‍ മെക്‌സിക്കോയുടെ കഥ കഴിച്ചത്. നെയ്മർ തന്നെയാണ് ആദ്യ  ഗോളിന് വഴിവച്ച നീക്കത്തിന് തുടക്കമിട്ടത്. ബോക്സിന്റെ അതിരിൽ നിന്ന് പന്ത് വില്ല്യന് ബാക്ക്ഹീൽ ചെയ്തു കൊടുത്ത് ഒറ്റ ഓട്ടം ബോക്സിലേയ്ക്ക്. ഇടതുഭാഗത്ത് നിന്ന് വില്ല്യനെടുത്ത ഷോട്ട് പോസ്റ്റിന്…

Read More

20.7% പേര്‍ ബ്രസീലിനും ജെര്‍മനിക്കും ഒപ്പം,17.2%പേര്‍ അര്‍ജെന്റീനയുടെ കൂടെ,13.8% പേര്‍ സ്പെയിനിനും പോര്‍ച്ചുഗലിനും ഒപ്പം;ബെംഗളൂരുവാര്‍ത്തയും ഫ്യുചെര്‍ടെക്കും ചേര്‍ന്ന് നടത്തിയ ലോകകപ്പ്‌ പ്രവചന മത്സരത്തില്‍ റണ്ണര്‍ അപ്പ് ആരെന്ന ചോദ്യത്തിന് വായനക്കാരുടെ പ്രവചനം ഇങ്ങനെ.

ബെംഗളൂരുവാര്‍ത്തയും ഫ്യുചെര്‍ടെക് മൈഗ്രഷന്‍ ആന്‍ഡ്‌ എഡ്യൂകേഷൻ കൺസൽട്ടൻ സി യും ചേർന്ന് നടത്തുന്ന 2018 റഷ്യൻ ലോകകപ്പ് ഫുട്ബാൾ പ്രവചന മൽസരത്തിന് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു എന്ന് അറിയിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലോകകപ്പ് മൽസരങ്ങൾ തുടങ്ങിയ ജൂൺ 14ന് തുടങ്ങിയ പ്രവചനം രേഖപ്പെടുത്താനുള്ള സമയം അവസാനത്തെ പ്രീ ക്വാർട്ടർ മത്സരം നടന്ന ജൂൺ 28 ന് രാത്രി 12 മണിക്ക് അവസാനിച്ചു. പ്രവചനാതീതമായ മൽസരഫലങ്ങൾ കണ്ട ഈ ടൂർണമെന്റിൽ ചോദ്യങ്ങൾ രണ്ട് എണ്ണമായിരുന്നു. 1) ആരായിരിക്കും ഈ ലോകകപ്പ് നേടുന്നത്? 2) ആരായിരിക്കും…

Read More

ആദ്യം അപേക്ഷിക്കൂ, തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാന്‍ സംവിധാനം

ന്യൂഡൽഹി: പാൻകാർഡിന് ആദ്യമായി അപേക്ഷിക്കുന്നവർക്ക്‌ തത്ക്ഷണ ആധാർബന്ധിത പാൻകാർഡ് നൽകാനുള്ള സംവിധാനത്തിന്‌ തുടക്കം. ആധാറുള്ളവർക്ക് മാത്രമായിരിക്കും ഈ സംവിധാനം ലഭിക്കുന്നത് അതും നിശ്ചിത കാലയളവിലേക്കുമാത്രമായിരിക്കുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. ആധാറുള്ളവർക്കുമാത്രമാണ് ഇത്‌ ലഭിക്കുക. പാൻകാർഡിനുള്ള അപേക്ഷ കൂടിവരുന്ന സാഹചര്യത്തിലാണ്‌ പുതിയ സംവിധാനം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പിന്‍റെ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ്‌ പാൻകാർഡിന് അപേക്ഷിക്കേണ്ടത്. അതിന്‍റെ ഭാഗമായി ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അപേക്ഷകന്‍റെ മൊബൈൽ നമ്പറിലേക്ക്‌ ലഭിക്കുന്ന ഒ.ടി.പി.യുടെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ നടക്കും. അത്‌ പൂർത്തിയായാൽ തപാൽവഴി പാൻകാർഡ് അപേക്ഷകരുടെ വിലാസത്തിലെത്തും.…

Read More

വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : ചോള വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കനയ്യാ ലാലിനെ വധിക്കാൻ ശ്രമിച്ചതിന് ബിഹാറിൽ നിന്നുള്ള സുർജാബാൻ സിങ്, വിഭൂതി കുമാർ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കോറമംഗലയിലെ കനയ്യ ലാലിന്റെ ഓഫിസിൽ കടന്നു കയറിയ നാലു വാടക കൊലയാളികൾ അദ്ദേഹത്തിനു നേർക്ക് മൂന്നു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് കനയ്യ ലാലിന്റെ ശരീരത്തിലേറ്റത്. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ്…

Read More

മധുവിന്‍റെ സഹോദരി ചന്ദ്രിക ഇന്ന് മുതല്‍ പൊലീസില്‍

തൃശ്ശൂര്‍: അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റെ  സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി പൊലീസിലേക്ക്  തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേ‍ർക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും. ആദിവാസി യുവതി യുവാക്കളെ സേനയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി നിയമനം നടത്താൻ നിയമന ചട്ടങ്ങളിൽ ഭേഗഗതി കൊണ്ടുവന്നിരുന്നു. അഭ്യസ്തവിദ്യരുടേയും കായികക്ഷമതയുള്ളവരുടെയും പട്ടിക കളക്ടര്‍മാ‍ർ തയ്യാറാക്കി. അതിൽ നിന്നും അഭിമുഖം നടത്തിയാണ് പി.എസ്.സി 74 പേരെ തെരഞ്ഞെടുത്തത്. വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിയില്‍ അഞ്ചാം സ്ഥാനമാണ് ചന്ദ്രിക…

Read More

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നല്‍കിയ 77 ലക്ഷം രൂപയുമായി ജീവനക്കാർ മുങ്ങി.

ബെംഗളൂരു : നഗരത്തിലെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാർ 77 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി പരാതി. തമിഴ്നാട് സ്വദേശികളായ കിരൺകുമാർ, ഇ.ജവാഹർ എന്നിവർക്കെതിരെയാണ് കമ്പനി മഡിവാള പൊലീസിൽ പരാതി നൽകിയത്. എടിഎം മെഷീനുകൾ തുറന്നു പണം നിക്ഷേപിക്കാനുള്ള രഹസ്യകോഡ് അറിയാവുന്ന ഇവർ ബെംഗളൂരുവിലെ പല എടിഎമ്മുകളിൽനിന്നായി 7772800 രൂപയാണ് തട്ടിയെടുത്തത്. ഏജൻസി നൽകുന്ന പണം എടിഎം മെഷീനുകളിൽ നിക്ഷേപിക്കുന്ന ഇരുവരും പിന്നീട് രഹസ്യകോഡ് ഉപയോഗിച്ച് മെഷീൻ തുറന്നു പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിന്റെ പ്രതിമാസ കണക്കെടുപ്പിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ്…

Read More
Click Here to Follow Us