സൗജന്യറേഷന്‍ മൂന്ന്‍ മാസം തുടര്‍ച്ചയായി വാങ്ങിയില്ലെങ്കില്‍ റദ്ദാക്കും- കേന്ദ്രസര്‍ക്കാര്‍

മുന്‍ഗണന പട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് റേഷന്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ ഉണ്ടായിട്ടും തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്നും പിറകിലുള്ളവര്‍ പട്ടികയിലെത്തുമെന്നും കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച്‌ സംസ്ഥാനത്ത് 1,54,80,042 പേര്‍ക്കാണ് സൗജന്യറേഷന് അര്‍ഹതയെങ്കിലും കേരളം തയാറാക്കിയ മുന്‍ഗണനാപട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരാണ് കടന്നു കൂടിയിരിക്കുന്നത്. ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം…

Read More

നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ സ്കൂൾ കിറ്റ് വിതരണം രണ്ട് ഘട്ടങ്ങളിലായി നടന്നു.

ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ പഠനോപകരണ വിതരണം ശനി, ഞായർ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്നു. 30.06 ന് ശനിയാഴ്ച്ച മരസുർ ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വിശ്വസ് ,വൈസ് പ്രസിഡന്റ് ബൈജു അംഗങ്ങളായ ഷാജി, പ്രവീൺ, ജെറ്റസ് ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ടം ഇന്നലെ (01.07.18) ന് മാഗഡി റോഡിലുള്ള ശ്രീ ശ്രേയസ് ഓൾഡ് ഏജ് ഹോം ആന്റ്…

Read More

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് വഞ്ചിക്കപ്പെട്ടു;വിധാന്‍ സൌധക്ക് ,മുന്‍പില്‍ ആത്മഹത്യാ ശ്രമം.

ബെംഗളൂരു : വിധാൻസൗധയ്ക്കു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ബെംഗളൂരു നിവാസി വഞ്ചിച്ചുവെന്നാരോപിച്ച് ഗൗരിബിദനൂർ നിവാസി ഗംഗാധർ (40) ആണ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷമടങ്ങിയ ബോട്ടിൽ തട്ടിത്തെറിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ശിവപ്പ തന്റെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നും ഇയാളെ ഒരു എംഎൽഎ സംരക്ഷിക്കുകയാണെന്നും ഗംഗാധർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

Read More

മൈസൂർ സിൽക്ക് സാരി ഇനി വെറും 4500 രൂപക്ക്.

മൈസൂരു: മൈസൂർ സിൽക്ക് സാരി ഇനി 4500 രൂപ മുതൽ ലഭിക്കും. ഓഗസ്റ്റിലെ വരമഹാലക്ഷ്മി ഉൽസവത്തിനു മുന്നോടിയായി കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ (കെഎസ്ഐസി) ഷോറൂമുകളിലൂടെ മാത്രമാണ് വിലകുറഞ്ഞ പട്ടുസാരികൾ വിൽപന നടത്തുകയെന്ന് കർണാടക സെറികൾച്ചർ മന്ത്രി എസ്.ആർ.മഹേഷ് പറഞ്ഞു. ഒരാൾക്ക് ഒരു സാരി മാത്രമാണ് വാങ്ങാനാവുക. നിലവിൽ 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെയുള്ള സാരികളാണ് മൈസൂർ സിൽക്ക് ബ്രാൻഡിൽ വിപണിയിലുള്ളത്. പ്രമുഖ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും കെഎസ്ഐസി ഷോറൂമുകൾ തുടങ്ങും. കർണാടക ടൂറിസം വികസന കോർപറേഷനുമായി സഹകരിച്ചാണ് സംരംഭം. വ്യാജ പേരുകളിൽ…

Read More

‘എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ…’ ഉറക്കെ കരഞ്ഞ് മന്ദ്സൗര്‍ പെണ്‍കുട്ടി

ഇന്‍ഡോര്‍: അതിദാരുണമായ പീഡനത്തിനിരായ മന്ദ്സൗറിലെ എട്ട് വയസുകാരി പെണ്‍കുട്ടി, തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ തീവ്ര വേദനയാല്‍ ഇന്‍ഡോറിലെ എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തന്‍റെ കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് അവള്‍ വേദനകൊണ്ട് പുളയും. കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. കുട്ടിയ്ക്ക് വേദന കലശലാകുമ്പോള്‍ ‘ഒന്നുകില്‍ എന്നെ ചികിത്സിക്കൂ… അല്ലെങ്കില്‍ കൊന്നുകളയൂ’ എന്ന് പറഞ്ഞ് ഉറക്കെ കരയുകയാണെന്ന് ഒപ്പമുള്ള ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്…

Read More

കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.

തൃശൂര്‍: കാമുകനുമൊത്ത് കിടപ്പറയില്‍ കിടന്നത് ഭര്‍തൃ മാതാവ്‌ കണ്ടതിന്‍റെ മനോവിഷമത്താല്‍ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാള അന്നമ്മനട മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്‍റെ ഭാര്യ ധന്യയാണ് മരിച്ചത്. രാജേഷിന്‍റെ അമ്മ സുശീലയാണ് മരുമകള്‍ കാമുകനുമൊത്ത് മുറിയിലെ കിടപ്പറയില്‍ കിടക്കുന്നത് കണ്ടുപിടിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് സുശീല വീട്ടിലെത്തിയപ്പോഴാണ് മരുമകളുടെ കാമുകനെ കാണാന്‍ ഇടയായത്. ഉടന്‍ തന്നെ അയല്‍വാസികളും സ്ഥലത്തെത്തി. വിവരം അറിഞ്ഞെത്തിയ മാള പൊലീസ് ധന്യയുടെ കാമുകനായ നൗഷാദിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ധന്യയുടെ ഭര്‍ത്താവ് രാജേഷ്, അങ്കമാലിയില്‍ നിന്ന് വീട്ടിലെത്തി…

Read More

പ്രഷര്‍ കുക്കറിന്റെ വിസില്‍ ഉള്ളില്‍ കുടുങ്ങി ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനു ദാരുണാന്ത്യം ….! സംഭവം മാണ്ട്യയില്‍ …

ബെംഗലൂരു : മാതാപിതാക്കളുടെ അശ്രദ്ധ മൂലം പ്രഷര്‍ കുക്കറിന്റെ വിസില്‍ വിഴുങ്ങി   ..ശ്വാസം കിട്ടാതെ കുഞ്ഞു മരിച്ചു ..മാണ്ട്യയിലെ മദ്ദൂരു താലൂക്കില്‍ നാഗരക്കാരെ വില്ലേജില്‍ മാരിലിംഗ ഗൌഡ -രൂപ ദമ്പതികളുടെ മകന്‍ ഭുവന്‍ ആണ് മരിച്ചത് …….ഇന്നലെ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത് ..ഉടനടി ആശുപത്രിയിലേക്ക് നീക്കി വസ്തു പുറത്തെടുത്തുവെങ്കിലും ശ്വാസ തടസ്സം രൂക്ഷമായി ഇന്നലെ രാവിലയോടെ കുട്ടി മരണപ്പെടുകയായിരുന്നു ..   ചെറുകിട വ്യാപാരം നടത്തുന്ന കുടുംബത്തില്‍ മാതാപിതാക്കള്‍ പകല്‍ ജോലിക്ക് പോയ സമയത്ത് രൂപയുടെ മാതാവിന്റെ പരിചരണത്തിലായിരുന്നു കുട്ടി ….ഭക്ഷണം തയാറാക്കുന്ന…

Read More

ബി എം ടി സി വോള്‍വോ ഏ സി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ….!

ബെംഗലൂരു : ബെംഗലൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്‍ ( ബി എം ടി സി ) എസി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ..ഈ വര്ഷം ആദ്യം മുതല്‍ ഉയര്‍ന്ന വരുന്ന ഇന്ധന വിലയുടെ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതതെന്നു ഔദ്യോഗിക വിഭാഗം വ്യക്തമാക്കി … തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കോര്‍പ്പറേഷനു നഷ്ടം നേരിടുന്ന അവസ്ഥ സംജാതമായതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി പ്രസ് മീറ്റിംഗില്‍ വ്യക്തമാക്കി ..വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു .. ഇതോടെ നിലവിലെ നിരക്കില്‍…

Read More

പെനല്‍റ്റി ഷൂട്ടൌട്ടിന്റെ ദിനം …! ഡെന്മാര്‍ക്കിനെ തച്ചു തകര്‍ത്ത് ക്രോയേഷ്യ … ക്വാര്‍ട്ടറില്‍ എതിരാളി റഷ്യ ….

നിഷ്നി : ആവേശം അലതല്ലിയ രണ്ടാം മത്സരത്തിലും മത്സരഫലം നിര്‍ണ്ണയിച്ചത് പെനല്‍റ്റി ഷൂട്ടൌട്ട് …ഗോളടിക്കുന്നതിനെക്കാള്‍ പാഴാക്കി കളയാന്‍ താരങ്ങള്‍ മത്സരിച്ച പോരാട്ടത്തില്‍ ഒടുവില്‍ ഭാഗ്യം ക്രോയെഷ്യക്ക് ഒപ്പം …മൂന്ന്‍ ഡെന്മാര്‍ക്ക്‌ ഷോട്ടുകള്‍ തടുത്തിട്ട ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ച് അവര്‍ക്ക് വീര നായകനായി …. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രോയേഷ്യന്‍ താരം ലൂക്കാ മോണ്‍ട്രിച്ച് പാഴാക്കിയതു കൊണ്ട് തന്നെയായിരുന്നു മത്സരം ഷൂട്ടൌട്ടിലെക്ക് നീണ്ടത് …മോണ്‍ട്രിച്ചിന്റെ പുറമേ ..രണ്ടു ക്രോയേഷ്യന്‍ താരങ്ങളുടെ ഷോട്ടും തടുത്തിട്ട ഡെന്മാര്‍ക്ക് ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ഷമെയ്ക്കലും മത്സരത്തില്‍ മികവു…

Read More

ക്വാര്‍ട്ടറിന്റെ പടി വാതില്‍ക്കല്‍ സ്പെയിനിനെ തടഞ്ഞു നിര്‍ത്തി അകിനീഫ് …..!ഷൂട്ടൌട്ടില്‍ റഷ്യയ്ക്ക് മിന്നും ജയം …..!

മോസ്കോ : 2018 ഫിഫ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിനിനെ തകര്‍ത്ത് റഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി ..ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിന്‍ ഗോള്‍ നേടിയത്, സെര്‍ജിയോ റാമോസിനെ മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടിയ പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു. എന്നാല്‍ 41ാം മിനുട്ടില്‍ ജെറാദ് പിക്വെയുടെ കൈയ്യില്‍ പന്ത് തട്ടിയപ്പൊള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്യൂബ റഷ്യയെ ഒപ്പമെത്തിച്ചു. എന്നാല്‍ പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പകരക്കാരുടെ ബെഞ്ചില്‍ നിന്ന് സൂപ്പര്‍ താരം ഇനിയെസ്റ്റ മൈതാനത്തേക്ക് വന്നെങ്കിലും…

Read More
Click Here to Follow Us