ബെംഗലൂരു : ഈ അടുത്ത കാലത്ത് നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും പോലീസ് ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഉപ മുഖ്യ മന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു …. കഴിഞ്ഞ ദിവസം പോലീസ് അധികാരികളെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ആണ് മന്ത്രി സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത് ..
കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് റോഡില്‍ ക്യാബ് ഡ്രൈവറിനാല്‍ ആക്രമിക്കപ്പെട്ട കേസും മന്ത്രി ചൂണ്ടിക്കാട്ടി …അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങളെ അധികരിച്ച് രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കുവാനും നിര്‍ദ്ദേശിച്ചു …നാളുകള്‍ക്ക് മുന്പ് വരെ രാജ്യത്തെതില്‍ വെച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗങ്ങളിലോന്നായിരുന്നു നമ്മുടെത് എന്നും .. പക്ഷെ ഈ കാലയളവില്‍ അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി …! ….സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരത്തോളം സി സി ടി വി ക്യാമറകള്‍ , നൈറ്റ് പ്രട്രോളിംഗിന് 1000 പുതിയ ഇരു ചക്ര വാഹനങ്ങള്‍ എന്നിവ ഉടന്‍ ഇറക്കുമതി ചെയ്യുമെന്ന് ഉപ മുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു ….