ബെംഗളൂരു : പതിറ്റാണ്ടുകളായി നഗരത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്കുന്ന പേരാണ് പി.ദിവാകരന് എന്നത്.നഗരത്തിലെ മലയാളികള്‍ക്ക് “ദിവാകരേട്ടന്”ആണെന്ന് മാത്രം.ഇന്ന് അദ്ധേഹത്തിന്റെ സപ്തതി ആഘോഷം ആണ്.
നാലര പതിറ്റാണ്ടുകളോളം ദൂരവാണി നഗറിലെയും സമീപപ്രദേശങ്ങളിളേയും മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും നിവൃത്തി വരുത്തുകയും ചെയ്തിരുന്ന ദിവാകരേട്ടനെ നഗരത്തിലെ മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഊര്‍ജം ആണ്.
കേരളത്തിലെ വടകരയിലെ മേമുണ്ട ഗ്രാമത്തിലെ “പുറന്തോടത്ത് ” കുടുംബത്തില്‍ ആണ് ദിവാകരേട്ടന് ജനിച്ചത് ,പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിനു ശേഷം വായുസേനയില്‍ ജോലി തേടിയാണ് ദിവാകരേട്ടന് നഗരത്തിലെ എത്തുന്നത്.എന്നാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടെലെഫോണ്‍ ഇന്ടുസ്ട്രീസില് അപ്പ്രേന്റിസ് ട്രെയിനി ആയിജോയിന് ചെയ്യാന്‍ അവസരം ലഭിക്കുകയും 1975 ല്‍ അദ്ദേഹം അതെ കമ്പനിയിലെ ഉദ്യോഗസ്ഥന് ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.
അവിടെ നിന്ന് തന്നെ തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും കേരള സമാജത്തിന്റെ സോണല്‍ സെക്രട്ടേറി,വൈസ് പ്രസിഡന്റ് ,പ്രസിഡന്റ് എന്നി നിലകളില്‍ സംഭാവനകള്‍ നല്‍കുകയും ചെയ്തു.
ഐ ടി ഐ യുടെ മലയാളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി യുടെ സെക്രട്ടേറി ആയി തെരഞ്ഞെടുക്കപ്പെട്ടു.കലാരംഗ എന്നാ സ്ഥാപനത്തിന്റെ പ്രസിഡന്റ് ആയിരുന്നു,കര്‍ണാടക സര്‍ക്കാരിന്റെ ആശ്രയ എന്നാ പദ്ധതിയില്‍ അംഗമായിരുന്നു.
1977 ല്‍ കേരളസമാജത്തിന്റെ നാടക സംഘത്തിന്റെ ഭാഗമായിരുന്ന ദിവാകരേട്ടന്റെ കാലത്താണ് “നീര്‍ച്ചുഴി” “വേദനയുടെ താഴ്വരയില്” “ഏഴു രാത്രികള്‍ “”മുകളില്‍ ആകാശം താഴെ ഭൂമി””കാത്തിരുകാണാക്കിളി””ജ്വലനം”വിശ്വരൂപം”സന്നിധാനം”തുളസീവനം”നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്,അദ്ദേഹം ഈ നാടകത്തിലെ അഭിനേതാവും ആയിരുന്നു.നിരവധി റേഡിയോ നാടകങ്ങളിലും ഭാഗമായിരുന്ന ദിവാകരേട്ടന് തമിഴ് സീരിയലുകള്‍ ആയിരുന്ന “ചുവപ്പ് നാട””നൂല്‍പ്പാലം”എന്നിവയിലും അഭിനയിച്ചു.
മലയാളം സീരിയല്‍ ആയ “തിരയും തീരവും”ല്‍ അഭിനയിച്ചു.മലയാളം ഡോകുമെന്ററി സിനിമയായ “ബാലനാവിക”,കന്നഡ സിനിമയായ ബെലക്കിനടിഗെ എന്നിവയില്‍ അഭിനയിച്ചു.ഒരു സംഘാടകന്‍ എന്നാ നിലയില്‍ ആണ് ദിവാകരേട്ടന് കൂടുതലായും അറിയപ്പെടുന്നത്.കേരള സംഗീത നാടക അക്കാദമിയിലെ മെമ്പര്‍ കൂടി ആണ് അദ്ദേഹം.
സ്കൂള്‍ വിദ്യാഭ്യസ കാലത്ത് തന്നെ അദ്ദേഹം കെ എസ് യു പ്രവര്‍ത്തകനായിരുന്നു,കോണ്ഗ്രെസ് പാര്‍ട്ടിയുടെ പ്രവര്ത്തകന് ആയി പിന്നീടു മാറി,കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് വരത്തൂര്‍ മണ്ഡലത്തില്‍ സി പി എമ്മിന് സപ്പോര്‍ട്ട് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് ഇന്ദിര ഗ്രൂപിന് ഒപ്പം നിലകൊള്ളുകയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പ യുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍,ഡിസ്ട്രികറ്റ് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ദിവാകരേട്ടന് എ കൃഷ്ണപ്പ ബി എ ബസവരാജു എന്നിവരുമായി നല്ല ബന്ധം ആണ് ഉള്ളത്.അവരുടെ എല്ലാം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്.
നഗരത്തിലെ നിരവധി വിഷയങ്ങളില്‍ ഒരു ദീപമായി മലയാളികളെ മുന്നില്‍ നിന്ന് നയിച്ച ദിവാകരേട്ടന്റെ സപ്തതി ആഘോഷങ്ങളില്‍ ബെംഗളൂരുവാര്‍ത്തയുടെ അഭിനന്ദനം രേഖപ്പെടുതുന്നതോടൊപ്പം,ഇനിയും പതിറ്റാണ്ടുകള്‍ ദിവാകരേട്ടന് നഗരത്തിലെ മലയാളിക ളുടെ “പരോപകാരി”ആയി ജീവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.