ശ്രീനഗര്‍: മാന്യമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതി മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്ന് കാശ്മീര്‍ ബിജെപി എംഎല്‍എയും കത്വ സംഭവത്തില്‍ ആരോപണവിധേയനുമായ ചൗധരി ലാല്‍ സിങ്.
കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ഷുജാഅത് ബുഖാരിയുടെ ഗതിവരുമെന്ന് സൂചിപ്പിച്ചാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്.
കത്വയിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും ഇയാള്‍ പുറത്താക്കപ്പെട്ടിരുന്നു.
എങ്ങനെ ഒരു മാധ്യമപ്രവര്ത്തകന് ജീവിക്കണമെന്നും എങ്ങനെയാണ് ആ തൊഴില്‍ ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഇപ്പോള്‍ ചെയ്യുന്ന തൊഴിലിനെ നിങ്ങള്‍ തന്നെ തിരുത്തണം. അല്ലെങ്കില്‍ ബുഖാരിക്ക് സംഭവിച്ചത് പോലെ വേണോ? ചൗധരി ലാല്‍ സിങ് ഭീഷണിയുടെ ഭാഷയില്‍ ചോദിക്കുന്നു.
കത്വ സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി എംഎല്‍എമാരിലൊരാളാണ് ചൗധരി ലാല്‍ സിങ്.
റൈസിംഗ് കാശ്മീര്‍ എഡിറ്ററായിരുന്ന ഷുജാഅത് ബുഖാരി ജൂണ്‍ 14ന് കാശ്മീരില്‍ വെടിവെച്ച് കൊല്ലപ്പെട്ടിരുന്നു.
There is need to draw a line between reporting facts and supporting terrorists and their sympathisers. Misinterpretation has become a norm and reporting facts a rarity. Journalistic freedom is absolute but not at the cost of nation and nationalism.
— Choudhary Lal Singh (@chlalsinghinc) June 23, 2018
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Will Amit Shahji answer today in his rally if journalists in J&K have to fall in line for not being assasinated like Shujat Bukhari and only then ‘bhaichara’ will be ensured.
1st they force media houses to remove news qua Amit Shah, now BJP MLA’s openly issue threats. Shameful! pic.twitter.com/D8IqYWxEjS
— Randeep Singh Surjewala (@rssurjewala) June 23, 2018