ബെംഗളൂരു : വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി എസ്.അമീൻ ആണ് അറസ്റ്റിലായത്. മൂന്നു വർഷം മുൻപ് പരിശീലന സമയത്താണ് ഇരുവരും പരിചയത്തിലായത്. പിന്നീട് അമീൻ വിവാഹ വാഗ്ദാനം നൽകുകയും ഇയാളെ കുടുംബാംഗങ്ങൾക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ വ്യത്യസ്ത കുടുംബ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അമീൻ വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
Read MoreDay: 24 June 2018
വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ ‘മന് കി ബാത്’
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന് കി ബാതിന്റെ 45ാ മത് എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്തു. റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്പരയെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രഭാഷണം ആരംഭിച്ചത്. റഷിദ് ഖാന് ലോക ക്രിക്കറ്റിന് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് പരാമര്‍ശിച്ച അദ്ദേഹം ഐപിഎല്ലിലും റഷിദ് ഖാന് മുകച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെയും പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. പിന്നീട് കടന്നുപോയ അന്താരാഷ്ട്ര യോഗ…
Read Moreമൗലികാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒറ്റയ്ക്ക് ചെറുക്കുക സാധ്യമല്ല: എകെ ആന്റണി
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായിയെ ഓര്‍മ്മിപ്പിച്ച് എകെ ആന്റണി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പോക്ക് സര്‍വനാശത്തിലേക്കെന്ന് വ്യക്തമാക്കിയ മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് അതിനെ ചെറുക്കുക സാധ്യമല്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങാലായിരുന്നു ആന്റണി ഇപ്രകാരം അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നഭിപ്രായപ്പെട്ട മുന്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി…
Read Moreദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്പ്: ഐജിടിവി
ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന ‘ഐജിടിവി’ എന്ന ആപ്ലിക്കേഷനുമായി ഇന്‍സ്റ്റാഗ്രാം. നീളമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്താന്‍ ഇന്‍സ്റ്റാഗ്രാമിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെച്ചിരുന്ന സ്ഥാനത്ത് ഇനി മുതല്‍ ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്ക് വെയ്ക്കാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ ഓട്ടോ പ്ലേയിലിരിക്കുന്ന വീഡിയോകളെല്ലാം ഫോര്‍ യു, ഫോളോയി൦ഗ്, പോപ്പുലര്‍, എന്നീ ടാബുകളില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം…
Read Moreറിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് മലയാളത്തിലേക്കും
ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് ഇനി മലയാളത്തിലും. മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് ഈ ഷോ ആരംഭിക്കുന്നത്. സല്മാന് ഖാനും കമല്‍ ഹാസനുമടക്കമുള്ളവര്‍ തമിഴിലും, ഹിന്ദിയിലും ഇതേ ഷോകള്‍ അവതരിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ മലയാളത്തിലെത്തുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കാനുള്ളത്? എന്തുകൊണ്ട് ഈ ഷോയില്‍ അവതാരകന്റെ കസേരയിലേക്ക് വരാന്‍ തീരുമാനിച്ചു എന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു. വീഡിയോ കാണാം: https://youtu.be/HGg8Odnzjek 16 മത്സരാര്‍ഥികള്‍ 100 ദിവസം ആ വീട്ടില്‍ എന്താവും…
Read More‘മാന്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളും കൊല്ലപ്പെടും’: മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണിയുമായി ബിജെപി എംഎല്‍എ
ശ്രീനഗര്‍: മാന്യമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതി മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്ന് കാശ്മീര്‍ ബിജെപി എംഎല്‍എയും കത്വ സംഭവത്തില്‍ ആരോപണവിധേയനുമായ ചൗധരി ലാല്‍ സിങ്. കാശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ഷുജാഅത് ബുഖാരിയുടെ ഗതിവരുമെന്ന് സൂചിപ്പിച്ചാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. കത്വയിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും ഇയാള്‍ പുറത്താക്കപ്പെട്ടിരുന്നു. എങ്ങനെ ഒരു മാധ്യമപ്രവര്ത്തകന് ജീവിക്കണമെന്നും എങ്ങനെയാണ് ആ തൊഴില്‍ ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഇപ്പോള്‍ ചെയ്യുന്ന തൊഴിലിനെ നിങ്ങള്‍ തന്നെ തിരുത്തണം. അല്ലെങ്കില്‍ ബുഖാരിക്ക് സംഭവിച്ചത്…
Read Moreപരീക്ഷണ ഓട്ടം വിജയം;താമരശ്ശേരി ചുരം വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു.
ബെംഗളൂരു : താമരശേരി ചുരത്തില്‍ ഇടിഞ്ഞ ഭാഗത്ത് താത്ക്കാലികമായി നിര്‍മിച്ച റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് പരീക്ഷണ ഓട്ടം നടത്തി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, സി.കെ. ശശീന്ദ്രന് എംഎല്‍എ, ജില്ലാ കലക്റ്റര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസില്‍ ഇരു ഭാഗത്തേക്കും യാത്ര ചെയ്താണ് പരീക്ഷണ ഓട്ടം നടത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇന്ന് മുതല്‍ ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടും. നിലവില്‍ വാഹനം കടന്നുപോകുന്നതിന് പര്യാപ്തമായ രീതിയിലാണ് താത്ക്കാലിക നിര്‍മ്മാണ പ്രവൃത്തി…
Read Moreപിണറായിയുടെ വീടിന് സമീപം കാലുവെട്ടിയ നിലയില്‍ പൂച്ചകളുടെ ജഡം; അന്വേഷണം തുടങ്ങി
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപം കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നായ ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങളെ വെട്ടിക്കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നത് പതിവായതിനാല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന പിണറായിയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് ചത്ത പൂച്ചകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇരുപത്തിനാല് മണിക്കൂറും പൊലീസ് നിരീക്ഷണമുള്ള സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത്. ഈ മാസം 30ന് പിണറായിയില്‍ പൊലീസ് സ്റ്റേഷന് നിലവില്‍ വരാനിരിക്കേ നിര്‍ദ്ദിഷ്ട പൊലീസ്…
Read Moreഭാര്യയെ വെടിവച്ച് കൊല്ലുകയും രണ്ടു മക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായി പിടിയിൽ.
ബെംഗളൂരു : ഭാര്യയെ വെടിവച്ച് കൊല്ലുകയും രണ്ടു മക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായി പിടിയിൽ. ജയനഗർ 4–ബ്ലോക്ക് നിവാസി ഗണേഷ് ആണ് ബിഡദിയിൽ നിന്നു പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നു മക്കളിൽ രണ്ടുപേരെ വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗണേഷിന്റെ ഭാര്യ സഹാന(42)യാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളിൽ വെടിയേറ്റു മരിച്ചത്. വെടിയൊച്ച കേട്ടവർ ഓടിയെത്തിയപ്പോഴേക്കും മൂന്നു മക്കളെയും കൊണ്ട് ഗണേഷ് കടന്നുകളഞ്ഞു. ഇയാളുടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസ് പിറകെയുണ്ടെന്നു മനസ്സിലാക്കിയ ഇയാൾ മക്കളെ കൊലപ്പെടുത്തിയ…
Read Moreഅര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം മീനച്ചിലാറില്‍ കണ്ടെത്തി.
കോട്ടയം:ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം മീനച്ചിലാറില്‍ കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി അര്‍ജന്റീനയടെ മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥനായി കാണപ്പെട്ട ഡിനു വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് സ്വന്തം മുറിയില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് വീട്ടില്‍ നിന്നും പോയത്. വീട്ടുകാര്‍ വിവരം…
Read More