ന്യൂഡല്‍ഹി: ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധി വേണമെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് എയര്‍ടെല്‍ കമ്പനി പ്രതികരിച്ച രീതി വിവാദമാവുന്നു. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മുസ്ലിം പ്രതിനിധിയെ എയര്‍ടെല്‍ മാറ്റിയതാണ് വന്‍ പ്രതിഷേധത്തിന് വഴിവെക്കുന്നത്.
@airtelindia pathetic Airtel DTH customer service.I raised complaint for reinstallation of DHT.but assigned service engineer miss behaved with me. His words are “Tum Phone Rakho Dobara call mt krna ” his number is+91 79-85195094. This is how Airtel is looting it’s customer.
— Pooja Singh ?? (@pooja303singh) June 18, 2018
എയര്‍ടെല്‍ ഡിടിഎച്ച് ഉപഭോക്താവായ പൂജ സിങ് എയര്‍ടെല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ പരാതി അറിയിക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. എയര്‍ടെല്‍ ഇന്ത്യയുടെ ഡിടിഎച്ച് കസ്റ്റമര്‍ സര്‍വ്വീസ് ദയനീയമാമെന്നും സര്‍വീസ് എന്‍ജിനീയര്‍ തന്നോട് മോശമായാണ് പെരുമാറയതെന്നും സിങ് ട്വീറ്റ് ചെയ്തിരുന്നു.
പൂജയുടെ പരാതിയോട് എയര്‍ടെല്ലില്‍ നിന്ന് പ്രതികരിച്ചത് ഷോയബ് എന്ന പ്രതിനിധിയായിരുന്നു. പരാതി അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ വിഷയം പരിഗണിക്കാമെന്നും ട്വിറ്ററിലൂടെ തന്നെ എയര്‍ടെല്‍ പ്രതിനിധിയായ ഷോയബ് മറുപടിയും നല്‍കി. എന്നാല്‍ ഷോയബ് എന്ന പേര് മുസ്ലിമാണെന്നും തനിക്ക് ഹിന്ദു പ്രതിനിധിയെ വേണമെന്നും പൂജ ആവശ്യപ്പെടുകയായിരുന്നു.
@airtelindia pathetic Airtel DTH customer service.I raised complaint for reinstallation of DHT.but assigned service engineer miss behaved with me. His words are “Tum Phone Rakho Dobara call mt krna ” his number is+91 79-85195094. This is how Airtel is looting it’s customer.
— Pooja Singh ?? (@pooja303singh) June 18, 2018
പൂജയുടെ വര്‍ഗ്ഗീയച്ചുവയുള്ള ആവശ്യം എയര്‍ടെല്‍ പരിഗണിക്കുകയും ഷോയബിനു പകരം മറ്റൊരു എയര്‍ടെല്‍ പ്രതിനിധി മറുപടി നല്‍കുകയുമായിരുന്നു.
@airtelindia pathetic Airtel DTH customer service.I raised complaint for reinstallation of DHT.but assigned service engineer miss behaved with me. His words are “Tum Phone Rakho Dobara call mt krna ” his number is+91 79-85195094. This is how Airtel is looting it’s customer.
— Pooja Singh ?? (@pooja303singh) June 18, 2018
പൂജ സിങിന്റെ വര്‍ഗീയ ട്വീറ്റിനെതിരേ വന്‍ പ്രതിഷേധം നിലനില്‍ക്കുമ്പോഴും അതിനേക്കാള്‍ അധികം വിമര്‍ശിക്കപ്പെടുന്നത് എയര്‍ടെല്‍ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാടാണ്. ഒരു കസ്റ്റമറുടെ വര്‍ഗീയത വമിക്കുന്ന ആവശ്യത്തോട് യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് എന്ത് സന്ദേശമാണ് കമ്പനി നല്‍കുന്നതെന്നാണ് എയര്‍ടെല്ലിനോട് ചിലര്‍ ട്വിട്ടെരില്‍ ചോദിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Dear @Airtel_Presence this conversation is genuine (I’ve seen the timeline myself). I refuse to pay another penny to a company that condones such blatant bigotry. I’m beginning the process of porting my number to another service provider & canceling my DTH & Broadband. pic.twitter.com/BZxJOaEsN6
— Omar Abdullah (@OmarAbdullah) June 18, 2018