22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;മലയാളികളായ കെ.ജെ. ജോർജും യു.ടി. അബ്ദുൽ ഖാദറും മന്ത്രിമാരായി;മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയും സ്ഥാനമേറ്റു;സിദ്ധാരമയ്യയെ തകര്‍ത്ത ജി.ടി. ദേവെഗൗഡക്കും മന്ത്രി സ്ഥാനം.

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ജെഡിഎസിൽനിന്ന് 10 പേരടക്കം പുതുതായി 22 അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കോൺ‌ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, ജെഡിഎസ് നേതാക്കളായ എച്ച്.ഡി. രേവണ്ണ, ജി.ടി. ദേവെഗൗഡ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ. ഭാവിയിലെ അസംതൃപ്തർക്കായി കുറച്ചു സീറ്റുകൾ ഒഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരും ചേരുമ്പോൾ മന്ത്രിസഭയുടെ അംഗബലം 24 ആകും.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

മുഖ്യമന്ത്രിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയാണു ഗവർണർ വാജുഭായ് വാല മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആർ.വി. ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുർ, ഡി.കെ. ശിവകുമാർ, ജി.ടി. ദേവെഗൗഡ, കെ.ജെ. ജോർജ്, കൃഷ്ണ ബൈരെഗൗഡ, ഡി.സി. തമണ്ണ, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, എസ്.ആർ. ശ്രീനിവാസ്, പ്രിയങ്ക് ഖാർഗെ, സി.എസ്. പുട്ടരാജു, യു.ടി. അബ്ദുൽ ഖാദർ, ബി.ഇസെഡ്. സമീർ അഹമ്മദ് ഖാൻ, ശിവാനന്ദ് പാട്ടീൽ, വെങ്കടരാമണപ്പ, രാജ്ശേഖർ ബസവരാജ് പാട്ടീൽ, സി. പുട്ടരംഗ ഷെട്ടി, ആർ. ശങ്കർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ ജയമാല രാമചന്ദ്രയാണു (കോൺഗ്രസ്) മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. ഉത്തർപ്രദേശിനു പുറത്ത് പാർട്ടിയുടെ ആദ്യ മന്ത്രിയെന്ന ബഹുമതി എൻ. മഹേഷിലൂടെ ബിഎസ്പി സ്വന്തമാക്കി. ഏറെ തർക്കങ്ങൾക്കൊടുവിലാണു കോൺഗ്രസ് – ജെഡിഎസ് വകുപ്പു വിഭജനം പൂർത്തിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts