വിദ്യാർത്ഥികൾ നാലാം സെമസ്റ്ററിലെത്തി, പക്ഷേ രണ്ടാം സെമസ്റ്റർ പേപ്പർ കാണാനില്ല! ബെംഗളൂരു സർവ്വകലാശാലയിൽ വൻ വീഴ്ചയെന്ന് ആരോപണം

ബെംഗളൂരു: ബെംഗളൂരു സർവ്വകലാശാലയിൽ (BU) വാല്യുവേഷനായി സമർപ്പിച്ച 46 ബി.കോം വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകൾ കാണാതായി. രാമനഗര ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാലയ്ക്ക് ആവർത്തിച്ച് നിവേദനം നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

നിലവിൽ നാലാം സെമസ്റ്ററിലുള്ള ഈ വിദ്യാർത്ഥികൾ 2025 ഏപ്രിൽ മുതൽ പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ്. 2025 ജനുവരിയിലാണ് പരീക്ഷ നടന്നത്. മറ്റ് വിദ്യാർത്ഥികളുടെ ഫലം മാർച്ച് മാസത്തിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ‘മോഡേൺ ബാങ്കിംഗ്’ എന്ന വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

കഴിഞ്ഞ ദിവസം ചേർന്ന സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും, ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മറ്റ് വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി ഫലം പ്രഖ്യാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. സംഭവത്തിൽ പരീക്ഷാ കസ്റ്റോഡിയൻ, സിസ്റ്റംസ് എഞ്ചിനീയർ, കോളേജ് പ്രിൻസിപ്പൽ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരു സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതാകുന്നത് ഇത് ആദ്യ സംഭവമല്ലെന്നും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts