ബെംഗലൂരു : സംസ്ഥാനത്തെ ഉന്നത പോലീസ് അധികാരികളുമായുള്ള പ്രത്യേകം യോഗത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും ,നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ‘സുഗ്രീവാജ്ഞ ‘ നല്കി മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി ..!നിയമ പാലന സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ ചേര്‍ന്ന കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത് ..!
.ജനങളുടെ സുരക്ഷയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നു അദ്ദേഹം ചൂണ്ടികാട്ടി ..രാഷ്ട്രീയത്തിലടക്കം ഇത്തരം നിരവധി കീടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അത്തരക്കാര്‍ക്കു എതിരെ നടപടി കൈക്കൊള്ളുന്നതില്‍ നിങ്ങളുടെ കൃത്യ നിര്‍വ്വഹണത്തിനു ആരും തടസ്സമാവില്ല എന്നും അദ്ദേഹം പറഞ്ഞു ..!
കര്‍ണ്ണാടകത്തിന്റെ പ്രാന്ത പ്രദേശങ്ങളിലടക്കം മികച്ച സേവനം ഉറപ്പു വരുത്തണമെന്നും .സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനും,..മുഖ്യമന്ത്രിയില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശം ലഭിച്ചതായും ഡി ജി ,ഐ ജി നീലമണി രാജു വിശദീകരിച്ചു …