ബെംഗലൂരു : രോഗീപരിചരണത്തിനിടെ മാരകരോഗം കവര്‍ന്നെടുത്ത സമര്‍പ്പണത്തിന്റെ മാലാഖയ്ക്ക് മെഴുതിരി തെളിച്ചു അന്തിമോപചാരം അര്‍പ്പിച്ചു കര്‍ണ്ണാടകയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ കൂട്ടായ്മ ..ഇന്നലെ വൈകുന്നേരം നാലു മണിക്ക് മല്ലേശ്വരം മര്‍ഗോസ റോഡിലെ ഗായത്രി മിനി ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മലയാളികളടക്കമുള്ള നഴ്സുമാര്‍ ഒഴുകിയെത്തി …പെരാബ്രയില്‍ മരിച്ച ലിനി എന്ന നഴ്സ് ലോകമെമ്പാടുമുള്ള നഴ്സുമാരുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ സൂര്യ തേജസ്സായി നില കൊള്ളുന്നുവെന്ന ഉത്തമ ഉദാഹരണമായിരുന്നു പ്രണാമങ്ങളര്‍പ്പിച്ചു കൊണ്ടുള്ള ഈ പ്രാര്‍ത്ഥന യോഗം ..!
ചടങ്ങില്‍ കര്‍ണ്ണാടക സ്റ്റേറ്റ് കോര്‍ഡിനെറ്റര്‍ അനില്‍ പാപ്പച്ചന് ,ജനറല്‍സെക്രട്ടറി സുബിന് ദാസ് ,ട്രഷറര്‍ അനില്‍ കളമ്പുകാട്ട്, വര്‍ക്കിംഗ് സെക്രട്ടറി പ്രശാന്ത് എന്നിവര്‍ അനുശോചന പ്രസംഗം നടത്തി ….
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടോണി വി ജോയ് ,രോഗീ പരിചരണത്തില്‍ നഴ്സുമാര്‍ നേരിടുന്ന വിവിധ തരം വെല്ലുവിളികളെ കുറിച്ചും അശ്രദ്ധകളിലൂടെ സംഭവിക്കുന്ന നിരവധി പ്രശ്നങ്ങളെയും ചൂണ്ടികാട്ടി സംസാരിച്ചു …. ആശുപത്രികളില്‍ രോഗബാധിതരേ ശുശ്രുഷിക്കുന്ന വേളയില്‍ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അതീവ ഗൌരവത്തോടെ പ്രയോജനപ്പെടുത്തണമെന്നും ഈ കാര്യത്തില്‍ നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു … എന്നാല്‍ അസുഖം ബാധിച്ചു വിശ്രമത്തിനായി അവധിക്ക് അപേക്ഷിക്കുമ്പോള്‍ പലയിടത്തും അധികൃതര്‍ നല്കാന് മടിക്കുന്നുവെന്നും, കോര്‍പ്പറേറ്റു ആശുപത്രികള്‍ പലതും ഇത്തരത്തില്‍ ക്രൂരമായ നിലപാട് ആണ് നഴ്സുമാരോടു സ്വീകരിക്കുന്നതെന്നും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അനില്‍ പാപ്പച്ചന് പറഞ്ഞു …