ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഈ മാസം 29 മുതൽ ജൂണ്‍ രണ്ടു വരെയാണ് സന്ദർശനം.
സന്ദർശനത്തിനിടയിൽ ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളുമായി സാന്പത്തിക, പ്രതിരോധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇന്തോനേഷ്യയിൽ ആദ്യമായും സിംഗപ്പൂരിൽ രണ്ടാമതുമാണ് മോദി സന്ദർശനം നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.