ന്യൂഡല്‍ഹി : വന്‍ തുക ബാങ്ക് ലോണ്‍ എടുത്തു മുങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പേരില്‍ കേന്ദ്രത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെ തിരുത്തി കുറിക്കാന്‍ കടുത്ത നിയമ നടപടികള്‍ ആവിഷ്കരിക്കുകയാണ് മോഡി സര്‍ക്കാര്‍ …മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റിന്റെ രേഖകള്‍ അനുസരിച്ച് വായ്പ്പാ തിരിച്ചടവ് മുടക്കിയ 2100 കമ്പനികള്‍ക്ക് ബാങ്ക് തൊണ്ണൂറു ദിവസത്തെ തിരിച്ചടവിനു സമയം അനുവദിക്കുകയും ,അഥവാ അടയ്ക്കാത്ത പക്ഷം ‘നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്’ ആയി പ്രഖ്യാപിച്ചു ,കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഉത്തരവിറക്കിയപ്പോള്‍ രണ്ടായിരത്തോളം കമ്പനികളാണു തങ്ങളുടെ കുടിശ്ശിക അടച്ചു തീര്‍ത്തത് ..ഇത്തരത്തില്‍ 83,000 കോടിയാണ് ബാങ്കിലേക്ക് തിരികെ എത്തിയതെന്ന് റിപ്പോര്‍ട്ട് ..കിട്ടാക്കടം വരുത്തിയിട്ടുള്ള കമ്പനികള്‍ക്ക് എതിരെ ബാങ്കിംഗ് നിയമപ്രകാരം വസ്തുക്കള്‍ പിടിച്ചെടുത്തു ലേലം ചെയ്യുമെന്ന കര്‍ശന ഉത്തരവായിരുന്നു കേന്ദ്രം കൈക്കൊണ്ടത് ….സാമ്പത്തിക തകര്‍ച്ച മൂലം ഇന്ത്യന്‍ ധനകാര്യ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന രീതിയില്‍ ഈ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത് ..
ലോണ്‍ തിരിച്ചടവ് മുടക്കിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ സുഗ്രീവാജ്ഞ ..! കടുത്ത നടപടികള്‍ക്ക് കടക്കുന്നതിനു മുന്പ് 83000 കോടിയോളം തിരിച്ചടച്ചു തടിയൂരി രണ്ടായിരത്തോളം കമ്പനികള്‍!!
