ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയം 71.93 ശതമാനം. 88.18 ശതമാനം പേർ വിജയിച്ച ഉഡുപ്പി ജില്ലയാണ് മുന്നിൽ. 8,38,088 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6,02,802 പേർ വിജയിച്ചു. കഴിഞ്ഞ വർഷം 67.87 ശതമാനമായിരുന്നു വിജയം. രണ്ട് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി. മൈസൂരു സദ്വിദ്യ ഹൈസ്കൂളിലെ എം.എസ് യശസും ബെംഗളൂരു ഹോളി ചൈൽഡ് ഇംഗ്ലിഷ് സ്കൂളിലെ കെ.എസ്.സുദർശനും മുഴുവന്‍ മാര്‍ക്കും (625) നേടി ഒന്നാം സ്ഥാനക്കാരായി. എട്ട് പേർ 624 മാർക്കും 12 പേർ 623 മാർക്കും നേടി. 78.01 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 66.56 ശതമാനമാണ് ആൺകുട്ടികളുടെ വിജയം. 2.73 ശതമാനം പേർ പരീക്ഷ എഴുതിയില്ല.
∙ എസ്എസ്എൽസി പരീക്ഷയിൽ കൈരളി നികേതൻ വിദ്യാലയങ്ങൾക്ക് മികച്ച ജയം. ഇന്ദിരാനഗർ ഹൈസ്കൂളിൽ 94 ശതമാനം പേർ വിജയിച്ചു. പരീക്ഷ എഴുതിയ 176 പേരിൽ 11 പേർക്ക് ഡിസ്റ്റിങ്ഷനും 165 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഉയർന്ന മാർക്ക് നേടിയവര്‍– ഓംപ്രകാശ് ഭരദ്വാജ് (583), സുഹാന (571), ശാമിലി (555), നിഖിത (551). അൾസൂർ കൈരളി നികേതൻ ഇംഗ്ലിഷ് സ്കൂളിൽ പരീക്ഷ എഴുതിയ 30 പേരിൽ 27 പേരും വിജയിച്ചു. ഒരു ഡിസ്റ്റിങ്ഷനും 165 ഫസ്റ്റ് ക്ലാസും ഉണ്ട്. കെ.രാഹുൽ (592), പ്രശാന്ത് (512), നവരത്ന (495) എന്നിവർ ഉയർന്ന മാർക്ക് നേടി.
∙എസ്എസ്എൽസി പരീക്ഷയിൽ ജാലഹള്ളി സെന്റ് ക്ലാരറ്റ് സ്കൂളിന് 97 ശതമാനം വിജയം. 206 പേർ പരീക്ഷ എഴുതിയതിൽ 85 പേർക്ക് ഡിസ്റ്റിങ്ഷനും 195 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. അലീന സാബു (613), കെ.നവനീത് (612), എ.മന്യ (606), എസ്.നിഖിത (604) എന്നിവർ ഉന്നതവിജയം നേടി.