ബെംഗലൂരു : ഇലക്ഷന്‍ പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കര്‍ണ്ണാടകയില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്…. സ്വന്തം പാര്‍ട്ടിയുടെ വിജയം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ണ്ണാടക സന്ദര്‍ശനവും , പ്രചാരണവുമൊക്കെ അരങ്ങു തകര്‍ക്കുന്നു ..ഉദ്യാന നഗരിയിലെ ശക്തരായ എതിരാളികളെ മുട്ടുകുത്തിക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും പോര എന്ന് ബി ജെ പി ക്ക് നന്നായി അറിയാം ..കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശന വേളയില്‍ മോഡി പ്രധാനമായും ഉന്നയിച്ചത് കോണ്ഗ്രസ്സിന്റെ അഴിമതിയാരോപണങ്ങള്‍ ആയിരുന്നു …
എന്നാല്‍ അഴിമതിയുടെ പേരില്‍ കൊണ്ഗ്രെസ്സിനെ വിമര്‍ശിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളെ കൂടി എന്ന് ഗൌനിക്കണമെന്നു പരിഹസിച്ചു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു ..യെദി യൂരപ്പയടക്കമുള്ള 11 നേതാക്കളുടെ അഴിമതി കഥകള്‍ മനപൂര്‍വം മറന്നതാണോയെന്നു അദ്ദേഹം സൂചിപ്പിച്ചു …
ഇരുപതോളം ക്രിമിനല്‍ കേസുകളുള്ള ‘റെഡ്ഡി സഹോദരന്മാരെ ‘ കുറിച്ചായിരുന്നു അവയില്‍ വിമര്‍ശനങ്ങള്‍ ഏറെയും ..കര്‍ണ്ണാടകയിലെ ധനാഢ്യനായ ബി ജെ പി നേതാവ് ജനാര്‍ദ്ദന റെഡ്ഡിയുടെ ബന്ധുക്കള്‍ കൂടിയായ ഇവരുടെ പൂര്‍വ്വ ചരിത്രം അഴിമതിയും കുറ്റകൃത്യങ്ങളിലും മുങ്ങികുളിച്ച ഏടാണെന്ന്‍ സിദ്ധ രാമയ്യ അഭിപ്രായപ്പെട്ടു ..ബെല്ലാരിയില്‍ നിന്നും ഇത്തവണ അസംബ്ലിയിലേക്ക് മത്സരിക്കുന്ന കഴിഞ്ഞ ബി ജെ പി ഭരണത്തിലെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്രി രാമലു , ശിവജി നഗറില്‍ നിന്ന് മത്സരിക്കുന്ന ശ്രീ കട്ട സുബ്രഹ്മണ്യ നായിഡു , ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ കൂടിയായ സോമശേഖര്‍ റെഡ്ഡി തുടങ്ങിയ നേതാക്കളുടെ പേരിലുള്ള ആരോപണങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തു കാട്ടി …