ബെംഗളൂരു : നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ബിഎംടിസിയുടെ നോർത്ത് ഡിവിഷന്റെ വരുമാനം താഴോട്ട്. രണ്ട് വർഷം മുൻപ് വരെ ബിഎംടിസിയിൽ ഏറ്റവും കൂടുതൽ ലാഭം നേടിയിരുന്ന നോർത്ത് ഡിവിഷനിൽ വരുമാനം കുറഞ്ഞതോടെ സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾക്ക് അധികൃതർ രൂപം നൽകി. പത്ത് ഡിപ്പോകൾ അടങ്ങുന്ന നോർത്ത് ഡിവിഷനിൽ പ്രതിദിനം 1350 ഷെഡ്യൂളുകളാണ് നടത്തുന്നത്. മെട്രോയിൽ മജസ്റ്റിക്കിൽനിന്ന് നാഗസന്ദ്ര വരെയുള്ള റീച്ചിൽ യാത്രക്കാർ കൂടിയതോടെയാണു ബിഎംടിസിക്ക് കഷ്ടകാലം ആരംഭിച്ചത്. മെട്രോ ആരംഭിക്കാത്ത റൂട്ടുകളിലേക്ക് ബസ് സർവീസ് തുടങ്ങുന്നതിനൊപ്പം നഷ്ടത്തിലായ ട്രിപ്പുകൾ വെട്ടിച്ചുരുക്കുമെന്നും ബിഎംടിസി മാനേജിങ്…
Read MoreMonth: April 2018
എൻഎസ്എസ് അൾസൂർ കുടുംബയോഗം നടത്തി.
ബെംഗളൂരു : നായർ സേവാ സംഘ് കർണാടകയുടെ അൾസൂർ കരയോഗം കുടുംബസംഗമം ചെയർമാൻ ആർ.വിജയൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം.മോഹൻ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ, അനിൽകുമാർ, ജയദേവ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
Read Moreദക്ഷിണ കേരളത്തിലേക്ക് രണ്ടു വിഷു സ്പെഷ്യല്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ ടി സി;രണ്ടും മൈസൂരു, മാനന്തവാടി, കുട്ട വഴി.
ബെംഗളൂരു : വിഷു അവധി തിരക്കിനെ തുടർന്ന് കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. 12നും 13നും കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ഓരോ സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചത്. രണ്ട് ബസുകളും മൈസൂരു, മാനന്തവാടി, കുട്ട വഴിയാണ് സർവീസ് നടത്തുക. വൈകിട്ട് 6.15നു സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 9.05നു കോട്ടയത്തെത്തും. വൈകിട്ട് 6.50നു പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 7.50ന് എറണാകുളത്തെത്തും. ഇതോടെ രണ്ട് ദിവസങ്ങളിലായി കേരള ആർടിസി നാൽപത് സ്പെഷൽ സർവീസുകളാണ് നടത്തുന്നത്. പതിവ്…
Read Moreസിദ്ധരാമയ്യ സർക്കാർ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വിവിധ കരാറുകൾക്ക് അനുവദിച്ച 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്.
ബെംഗളൂരു : സിദ്ധരാമയ്യ സർക്കാർ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വിവിധ കരാറുകൾക്ക് അനുവദിച്ച 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഫണ്ടുകൾ ദുരുപയോഗപ്പെടുത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണിത്. ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ ബി.ആർ. ബാലകൃഷ്ണയാണ് ചീഫ് സെക്രട്ടറി കെ. രത്നപ്രഭയ്ക്ക് കത്തെഴുതിയിരിക്കുന്നത്. പൊതുമരാമത്ത്, മൃഗസംരക്ഷണ, റവന്യു, ഊർജ, ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്.
Read Moreപിൻതുണ കുറഞ്ഞു;ബന്ദ് പിൻവലിച്ച് തടിതപ്പി വാട്ടാൾ നാഗരാജ്.
ബെംഗളൂരു: ഈ മാസം 12 ന് പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചതായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ അറിയിച്ചു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധിയിൽ മെല്ലേപ്പോക്ക് തുടരുന്ന കേന്ദ്ര സർക്കാറിന്റെ സമീപനത്തിന് എതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ കഴിഞ്ഞ ആഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നു, അതേ ദിവസം തമിഴ്നാടിന്റെ വാദങ്ങൾക്ക് എതിരായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട് അതിർത്തിയായ അത്തിബെലെയിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു, അതിനോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ നാഗരാജ് 12…
Read Moreവീണ്ടും കസ്റ്റഡി മരണം;ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചു.
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചു. ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുള് റേഞ്ച് ഐജി അറിയിച്ചു. ശ്രീജിത്ത് ഉള്‍പ്പെട്ട സംഘം വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. അതേസമയം, പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ…
Read Moreഒരു പക്കാ ‘റിയലിസ്റ്റിക്’ പടം …! ഇത് അങ്കമാലിക്ക് ശേഷം വന്ന മറ്റൊരു ‘കോട്ടയം സബ് ജയില്‍ ഡയറീസ് ‘ ..രണ്ടാം വരവിലും കസറി ആന്റണി വര്‍ഗീസ് …’സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘ സൂപ്പര്‍ ഹിറ്റിലേക്ക്
പ്രതിഭാധനനായ ശ്രീ കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ചവയെന്നു പണ്ടേ വിധിയെഴുതിയത് വെറുതെയല്ല .ഇന്ന് വെന്നിക്കൊടി പാറിക്കുന്ന പല യുവ സംവിധായകരുടേയും മനസ്സില്‍ ജോര്‍ജ്ജിന്റെ റിയലിസ്റ്റിക്ക് സമീപനവും എത്രത്തോളം സ്വധീനിക്കപ്പെട്ടിട്ടുണ്ടെന്നു ബോക്സ് ഓഫീസ് ഹിറ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും ..ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘കളരിയില്‍’ നിന്നും പഠിച്ചിറങ്ങിയ ടിനു പാപ്പച്ചനും ഇനി ആ നിരയിലേക്ക് ഉയര്‍ന്നു വരുകയാണ് ….അങ്കമാലി ഡയറിസില്‍ നമ്മെ വിസ്മയിപ്പിച്ച അതെ ടീം .. ഡാര്‍ക്ക് മൂഡ് കലര്‍ന്ന ആക്ഷന്‍ ത്രില്ലറുമായി എത്തിയിരിക്കുന്ന ..’സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ ‘ ഉറപ്പായും…
Read Moreവൈ.എസ് രാജശേഖര റെഡ്ഡിയുടെ കിടിലന്‍ മേക് ഓവറുമായി മമ്മൂട്ടി ;യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ സംവിധാനം മാഹി രാഘവാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. ചിത്രത്തില്‍ വൈ.എസ്.ആറിന്‍റെ വേഷം ചെയ്യാൻ നാഗാർജുനയേയും പരിഗണിച്ചിരുന്നു. നായികയായി എത്തുന്നത് നയൻ താരയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രണ്ടാം തവണയും ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുമ്പോള്‍ ഹെലികോപ്റ്റർ അപകടത്തിൽ…
Read Moreസിദ്ധരാമക്ക് വോട്ട് ചെയ്യില്ല,എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കും:വോക്കലിംഗ യുവ വേദിഗെ.
ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മൽസരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കില്ലെന്ന് മൈസൂരു ജില്ലാ വൊക്കലിഗ യുവ വേദികെ. അതേസമയം കോൺഗ്രസിനെ സമുദായം പിന്തുണയ്ക്കുമെന്നും വേദികെ പ്രസിഡന്റ് എൻ.രാജ്കുമാർ പറഞ്ഞു. വൊക്കലിഗരുടെ പിന്തുണ ഉറപ്പാക്കാനായി കഴിഞ്ഞ ദിവസം ഇവരുടെ ആസ്ഥാനമായ ആദിചുഞ്ചിനഗരി മഠം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായതു മുതൽ സിദ്ധരാമയ്യ വൊക്കലിഗ സമുദായാംഗങ്ങളെ ലക്ഷ്യമിടുകയാണെന്ന് രാജ്കുമാർ ആരോപിച്ചു. വൊക്കലിഗരായ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബുദ്ധിമുട്ടിക്കുന്നു. ഇതുവരെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ജനവിഭാഗങ്ങളെ മറന്നു. സിദ്ധരാമയ്യ കഴിഞ്ഞദിവസം സംഘടിപ്പിച്ച വൊക്കലിഗ സമ്മേളനത്തിൽ…
Read Moreയുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രത്യേക പദ്ധതി.
ബെംഗളൂരു : വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കോളജുകളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ക്യാംപസ് അംബാസഡർമാരെ നിയോഗിക്കുന്നു. ഒരു കോളജിന് ഒരു അംബാസഡർ എന്ന തോതിൽ 150 വിദ്യാർഥികളെ നിയോഗിക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽ കുമാറും അറിയിച്ചു. ഇതിനു പുറമെ 4486 ബൂത്ത് വിജിലൻസ് സ്ക്വാഡുകളെ നിയോഗിക്കും. ബൂത്ത് തല ഓഫിസർമാർ വീടുകൾ സന്ദർശിച്ചു ലഘുലേഖകൾ വിതരണം ചെയ്യും.
Read More