ഐപിഎല്‍: ചെന്നൈയ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം.

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കിലേക്കുള്ള തിരിച്ചവരവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ നിരാശപ്പെടുത്തിയില്ല. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 203 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​രു പ​ന്ത് ശേ​ഷി​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ 17 റ​ണ്‍​സാ​ണ് ചെ​ന്നൈ​യ്ക്ക് വി​ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. വി​ന​യ് കു​മാ​ർ എ​റി​ഞ്ഞ ഓ​വ​റി​ലെ ആ​ദ്യ പ​ന്ത് നോ​ബോ​ളാ​കു​ക​യും ഈ ​പ​ന്ത് ഡ്വെ​യ്ൻ ബ്രാ​വോ സി​ക്സ​റി​നു പ​റ​ത്തു​ക​യും ചെ​യ്തു. ഓ​വ​റി​ലെ അ​ഞ്ചാം…

Read More

ഇന്ത്യയുടെ സ്വർണ്ണവേട്ട തുടരുന്നു; പതിനൊന്നാമത്തെ സ്വർണം നേടി ഹീന സിദ്ദു.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആറാം ദിനത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ദു സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് ഹീനയുടെ നേട്ടം. ഇതോടെ ഇന്ത്യയുടെ ഗോള്‍ഡ് കോസ്റ്റിലെ മെഡല്‍ നേട്ടം ഇരുപതായി. ബാഡിമിന്‍റണിലെയും ഷൂട്ടിംഗിലെയും മികവില്‍ ഇന്നലെ വന്‍ കുതിപ്പ് നടത്തിയിരുന്നു. നിലവില്‍ 11 സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നിലവാരം. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം…

Read More

കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലേക്കുള്ള കര്‍ണാടക ആര്‍ ടി സി യുടെ ബസ് സര്‍വീസ് നിര്‍ത്തി വച്ചു.

ബെംഗളൂരു: കാവേരി മാനേജ്‌മന്റ്‌ രൂപീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തേണ്ട കര്‍ണാടക ആര്‍ ടി സി ബസുകള്‍ ഇന്ന് രാവിലെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇത് വരെ കര്‍ണാടക ആര്‍ ടി സി തമിഴ്നാട്ടിലേക്ക് ഉള്ള 250 സര്‍വിസുകള്‍ റദ്ദ് ചെയ്തു,സാഹചര്യം വിലയിരുത്തി മാത്രമേ ഇനി തമിഴ്നാട്ടിലേക്ക് സര്‍വീസ് തുടരണോ എന്ന കാര്യം അറിയിക്കാന്‍ കഴിയു എന്ന് കര്‍ണാടക ആര്‍ ടി സി അറിയിച്ചു. അതെ സമയം ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തമിഴ്നാട്ടിലെ ഹോസുരിലെക്കും മറ്റു ഭാഗങ്ങളിലേക്കും…

Read More

നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ 18 കൊല്ലമായി കോടതിയിൽ “പ്രാക്ടീസ് ” ചെയ്തിരുന്ന വ്യാജ അഭിഭാഷകൻ പിടിയിൽ.

ബെംഗളൂരു :കഴിഞ്ഞ 18 വർഷമായി സൂര്യപ്രകാശ് എന്ന “അഭിഭാഷകൻ “തന്റെ കേസുകളുമായി കോടതിയിൽ വാദ പ്രതിവാദങ്ങൾ നടത്തുന്നു തന്നെ സമീപച്ചവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നു, 51 വയസായ അദ്ദേഹത്തിന് ഇന്നലെ നേരിടേണ്ടി വന്ന അത്രയും വാദം ഒരു ദിവസവും വേണ്ടി വന്നിട്ടില്ല. കാരണം ഒരു എൽ എൽ ബി ബിരുദം ഇല്ലാത്ത വക്കീൽ ആണ് അദ്ദേഹം എന്നത് ജഡ്ജി അടക്കം അറിഞ്ഞത് ഇന്നലെയായിരുന്നു. ഇന്നലെ ഒരു കേസിന്റെ വാദം മായോഹാൾ കോടതിയിൽ നടന്നു കൊണ്ടിരിക്കെയാണ് എതിർ ഭാഗം വക്കീലിന് സൂര്യപ്രകാശിന്റെ മേൽ ഒരു സംശയം…

Read More

റിൻസന്റെ ഘാതകർ പോലീസിന്റെ പിടിയിൽ ?

ബെംഗളൂരു : ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട റിന്‍സണ്‍ (23)ന്റെ ഘാതകരെ പോലീസ് പിടിച്ചതായി സൂചന. ആസാം സ്വദേശികളായ സഹോദരങ്ങളും സുഹൃത്തായ ഒറീസ സ്വദേശിയും ചേര്‍ന്നാണ് റിന്‍സണെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്. ആസാമില്‍ നിന്നും മറ്റും തൊഴിലാളികളെ കൊണ്ടു വന്ന് ബെംഗളൂരുവിലെ തൊഴില്‍ മേഖലകളിലേക്ക് സപ്ലെ ചെയ്യുന്നവരാണ് പ്രതികളെന്നാണ് അറിയുന്നത്. റിന്‍സണ്‍റെ കൈവശമുണ്ടായിരുന്ന മൊബൈലുകളും പണവും വാഹനവും മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയെതെന്നാണ് സൂചന. പ്രതികള്‍ റിന്‍സണ്‍റെ മൊബൈലില്‍ സിം കാര്‍ഡ് മാറ്റി പുതിയ സിം ഇട്ടതോടെയാണ് പ്രതികളെ കണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞത്.…

Read More

നരവംശ ശാസ്ത്രജ്ഞ അത്രേയീ മജുംദാറിനെ കാണാനില്ല.

ബെംഗളൂരു ∙ കാണാതായ നരവംശ ശാസ്ത്രജ്ഞയ്ക്കായി നവമാധ്യമങ്ങൾ അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചു സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അന്വേഷണം. കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ.ആത്രയി മജുംദാറിനെ (35) ബെംഗളൂരുവിലെത്തിയ ശേഷം കാണാതായതായാണു പരാതി. ഈ മാസം നാലിനാണു ടൊറന്റോയിൽ നിന്നെത്തിയത്. രാത്രി ഒൻപതിനു ബെലന്തൂരിലെ വീട്ടിൽനിന്നു പുറത്തുപോയെന്നും പിന്നീടു മടങ്ങിവന്നിട്ടില്ലെന്നുമാണു മാതാപിതാക്കൾ പറയുന്നത്. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. രണ്ടു ഹോട്ടലുകളിൽ പോയതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മാറത്തഹള്ളി പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.

Read More

ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ നഗരത്തില്‍ വ്യാപകമാകുന്നു

ബെംഗളൂരു∙ നഗരത്തിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ മൂന്നിടങ്ങളിലാണ് ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ മാല കവർന്നത്. മല്ലേശ്വരം, വിജയനഗർ, ചന്ദ്ര ലേഔട്ട് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മല്ലേശ്വരം ടെംപിൾ സ്ട്രീറ്റിന് സമീപം വൈകിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. വിജയനഗർ, ചന്ദ്രലേഔട്ട് എന്നിവിടങ്ങളിലും സമാനരീതിയിലാണ് കവർച്ച നടന്നത്. മൂന്നു കവർച്ചകൾക്കു പിന്നിലും ഒരേ സംഘം തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.

Read More

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി.

ബെംഗളൂരു: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളാണു ഗുണ്ടൽപേട്ട്, മൈസൂരു, രാമനഗര എന്നിവിടങ്ങളിൽ ഒരുക്കിയ താൽക്കാലിക ചെക്പോസ്റ്റുകളിൽ പരിശോധിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കു പുറമെ കേരള ആർടിസി, കർണാടക ആർടിസി, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളും പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി അയൽസംസ്ഥാനങ്ങളിൽനിന്നു പണമൊഴുക്കുന്നതായുള്ള സൂചനയെ തുടർന്നാണു പരിശോധന ശക്തമാക്കിയത്. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ പരിശോധനയ്ക്കായി വാഹനങ്ങൾ തടയുന്നതു പകൽസമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. മൈസൂരു-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസുകൾ അരമണിക്കൂർവരെ വൈകിയാണു സർവീസ് അവസാനിപ്പിക്കുന്നത്.…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കടന്നു ചെല്ലാന്‍ ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി.

ബെംഗളൂരു: പുതിയ ഇന്ത്യയ്ക്ക് പുതിയ ബെംഗളൂരു എന്നർഥം വരുന്ന ‘നവ ബെംഗളൂരിനിന്ദ നവ ഭാരത അഭിയാന’ ചർച്ചയുമായി ബിജെപി. നഗരത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം നിർദേശിച്ച് അയ്യായിരത്തിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള ചർച്ചയ്ക്കാണു ബിജെപി കളമൊരുക്കുന്നത്. ഡോ.ടി.വി രാമചന്ദ്ര, അപ്രമേയ രാധാകൃഷ്ണ, പ്രഫ.ആശിഷ് വർമ, ശങ്കർ ബിദരി, മാളവിക അവിനാശ്, ശ്രീകാന്ത് വിശ്വനാഥൻ, ശുക്ല ബോസ്, അയ്യപ്പ ബസംഗി, ഗോപാൽ ഹൊസൂർ, എ.എൻ യെല്ലപ്പ റെഡ്ഡി തുടങ്ങിയവർ വിധികർത്താക്കളായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് പുതിയ ഇന്ത്യക്കായുള്ള ‘നവ ബെംഗളൂരിനിന്ദ നവ…

Read More

മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങുന്നു.

ബെംഗളൂരു : മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ മകൾക്ക് ഇടം ലഭിക്കാത്തതാണ് എസ്.എം.കൃഷ്ണയെ പ്രകോപിപ്പിച്ചത്. അടുത്തപട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. കോൺഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ വർഷമാദ്യം കോൺഗ്രസിൽനിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിനു ശേഷമാണു ബിജെപിയിൽ ചേർന്നത്. എന്നാൽ, ബിജെപിയിൽ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. ബിജെപിയിൽ ചേർന്നതിനു പിന്നാലെ…

Read More
Click Here to Follow Us