ബെംഗലൂരു ; ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്നും ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലേക്ക് തിരിച്ച കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്റെ ഐരാവത് ക്ലബ് ക്ലാസിനാണ് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ചു പൊടുന്നനെ അഗ്നി പടര്‍ന്നത് ….തുടര്‍ന്ന്‍ ഡ്രൈവര്‍ വിജയകുമാറിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു 32 ഓളം യാത്രക്കാരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞത് …എഞ്ചിന്‍ തകരാറ് മൂലമാണ് തീ പടര്‍ന്നതെന്നു പരിശോധനയില്‍ വ്യക്തമായി ….
സമയം ഏകദേശം രാത്രി 10.30 ഓടെയായിരുന്നു സംഭവം നടക്കുന്നത് ….യാത്രയില്‍ എഞ്ചിനില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച ഡ്രൈവര്‍ വിജയകുമാര്‍ പെട്ടെന്ന്‍ തന്നെ ബസ് നിര്‍ത്തി പരിശോധിച്ച് ..തുടര്‍ന്നായിരുന്നു കമ്പാര്‍ട്ട്മെന്റില്‍ തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത് …മുതിര്‍ന്ന പൌരന്മാരും കുട്ടികളുമടക്കമുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കാതെയും അതോടൊപ്പം പരമാവധി വേഗത്തിലും ബസില്‍ നിന്നും ഇറക്കി..തുടര്‍ന്ന്‍ അഗ്നി പടര്‍ന്ന്‍ കയറുന്നതിനു മുന്പ് മുഴുവന്‍ ലഗേജുകളും വേളിയിലാക്കി …തുടര്‍ന്ന്‍ പോലീസം ഫയര്‍ ഫോഴ്സുമെത്തി സ്ഥിതി നിയന്ത്രണാതീതമാക്കി …ബസ് ഭാഗികമായി കത്തി നശിച്ചു ….
…എഞ്ചിനിലെ ഡീസല്‍ പൈപ്പ് പൊട്ടിയത് മൂലമാണ് പെട്ടെന്നുള്ള ഈ അപകടമെന്ന് അദേഹം വ്യക്തമാക്കി …