ബെംഗലൂരു : ഒരു അഞ്ചുവര്‍ഷം മുന്പ് വരെ ഉദ്യാന നഗരിയിലെ നഴ്സിംഗ് കോളേജുകളുടെ എണ്ണമൊന്നു പരിശോധിച്ച് നോക്കിയാല്‍ ഒരു പക്ഷേ കൃത്യമായ ഒരു എണ്ണം കൈക്കൊള്ളുക പ്രയാസമായിരുന്നു …പെട്ടികട പോലെ മുളച്ചു പോന്തിയിരുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അത്രമാത്രം ഈ നഗരത്തില്‍ നിലനിന്നിരുന്നു ..എന്തിനു ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്റെ അംഗീകാരം പോലും ചില കോളേജുകള്‍ക്ക് ലഭിചിരുന്നോ എന്ന് സംശയിക്കണം …മാന്യമായ ഒരു തൊഴില്‍ സ്വപ്നം കണ്ടു , അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലെ അവസരങ്ങള്‍ പൊലിപ്പിച്ചു കാട്ടി , ഒരിക്കലും അപ്രത്യക്ഷമാവാത്ത ജോലിയെന്നോക്കെയുള്ള മോഹ വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെ ഇവിടെ എത്തിച്ചത് നിരവധി ഏജന്റുമാരും , താല്‍ക്കാലിക വിദ്യാഭാസ കച്ചവടക്കാരുമായിരുന്നു …
ഇന്ന് കേരളത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നയിക്കുന്ന പകുതിയിലേറെ നഴ്സുമാരും ഇത്തരത്തില്‍ അന്യ സംസ്ഥാന കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയവരാണ് ..ലക്ഷങ്ങള്‍ നല്‍കി പൂര്‍ത്തിയാക്കിയ ഈ പ്രോഫഷണല്‍ ജോബിന്റെ യഥാര്‍ത്ഥ മൂല്യം , ഇന്ത്യ എന്ന മഹാരാജ്യത്ത് എത്രത്തോളമായിരുന്നുവെന്ന് ഈ അടുത്ത് നടന്ന സമരങ്ങള്‍ തെളിയിച്ചു തരും ..എന്തായാലും അതിലേക്ക് കടക്കുന്നില്ല ….
സുപ്രീം കോടതിയുടെ കണ്ടെത്തല്‍ അനുസരിച്ച് രാജ്യത്തു നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു ബോധ്യപ്പെട്ടതിനു ശേഷമാണു ശമ്പള വര്‍ദ്ധനവ് എന്ന ആശയത്തിലേക്ക് കടക്കുന്നത് ….കേരളത്തിലെ നഴ്സുമാരുടെ പ്രക്ഷോഭങ്ങള്‍ വിജയം കണ്ടെന്നു തന്നെയാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ..എന്നാല്‍ ഇന്നും അതിജീവനത്തിനായി ധാരാളം നഴ്സുമാര്‍ തൊഴിലനുഷ്ടിക്കുന്ന ബെംഗലൂരുവില്‍, ഈ അടുത്ത് നടന്ന പ്രക്ഷോഭങ്ങളും നിയമ നിര്‍മ്മാണങ്ങളുമൊക്കെ കാറ്റില്‍ പറത്തുന്ന രീതിയാണ് കൈക്കൊള്ളുന്നത് ….ഇപ്പോഴും ഇവിടെ ലഭിക്കുന്ന ബേസിക് ശമ്പളം മുന്പ് കേരളത്തില്‍ ലഭിച്ചിരുന്ന തുകയേക്കാള്‍ വലിയ മാറ്റമോന്നുമില്ല …യു എന്‍ എ യുടെ നേതൃത്വത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു പല മുന്നേറ്റങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് മുതലാളിമാരുടെ നേര്‍ക്ക് ഒരു ചെറു വിരല്‍ പോലുമനക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം ..!
യു എന്‍ എയുടെ നേത്രുത്വത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുവെന്നത് ശരിയാണെങ്കിലും ശമ്പള വര്‍ദ്ധനവോ ,മറ്റു അവകാശങ്ങളോ മാനേജ്മെന്ടിനു മുന്‍പില്‍ ബോധ്യപ്പെടുത്തി നല്‍കുന്നതില്‍ പരാജയമാണ് . ബെംഗലൂരുവിലെ ഒരു ‘പ്രമുഖ ‘ഹോസ്പിറ്റലില്‍ ഒരു വര്ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിട്ടുപോലും ലഭിക്കുന്ന ശമ്പളം വെറും 15000 /- രൂപയില്‍ താഴെ മാത്രം ….ശമ്പള വര്‍ദ്ധനവ് മാത്രമല്ല ..നിശ്ചിത ഡ്യൂട്ടി സമയങ്ങളിലും ധാരാളം അപാകതകള്‍ ദര്‍ശിക്കാന്‍ കഴിയും ..ഷിഫ്റ്റ് സമയം പകലും ,ഉച്ചയ്ക്കും 6 മണിക്കൂറുകളും ,നൈറ്റ് ഡ്യൂട്ടി 12 മണിക്കൂറുകളുമായി തിരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ സമയത്ത് ജോലി കഴിഞ്ഞു ഇറങ്ങാന്‍ കഴിയാത്ത തൊഴില്‍ സ്വഭാവമാണ് ….ഈ അടുത്ത് ബെംഗലൂരുവിലെ ചില ‘പ്രമുഖ’ ആശുപത്രികളില്‍ നടത്തിയ സര്‍വേകളില്‍ ഈ പ്രശ്നങ്ങള്‍ ധാരാളമായി മലയാളികളടക്കമുള്ള നഴ്സുമാര്‍ ചൂണ്ടി കാട്ടിയിരുന്നു …
യു എന്‍ എ എന്ന സംഘടന തിളങ്ങി നില്‍ക്കുംപോഴും നേതൃപാടവം വളരെ ചുരുങ്ങിയ വ്യക്തികളിലേക്ക് ഒതുങ്ങുന്നതും , കേരളത്തിലേത് പോലെ തൊഴിലാളി ഐക്യമില്ലാത്തതുമാണ് അന്യ സംസ്ഥാനങ്ങളില്‍ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതായി നിലനില്‍ക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട് ….